കൊവിഡ് നിയന്ത്രണം പ്രവാസി നിയന്ത്രണമാക്കരുതെന്ന് യു.എ.ഇ കെ.എം.സി.സി
ദുബൈ
കൊവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ വെറും പ്രവാസി നിയന്ത്രണമാക്കി മാറ്റരുതെന്ന് യു.എ.ഇ കെ.എം.സി.സി. പ്രവാസികൾക്കു മാത്രം നിരന്തരം ആർ.ടി പി.സി.ആർ ടെസ്റ്റ് എന്ന നിബന്ധന പ്രവാസികളെ പിഴിയുന്നതിനു തുല്യമാണ്. സ്വകാര്യ ലാബുകളുടെ താൽപര്യങ്ങൾ നടപ്പാക്കുന്ന ഏജൻസിയായി സർക്കാർ സംവിധാനങ്ങൾ മാറരുത്. പുതുതായി കൊണ്ടുവരുന്ന നിബന്ധനകൾ പ്രയോഗത്തിൽ വരുമ്പോഴാണ് ഇതിലെ നിക്ഷിപ്ത താൽപര്യങ്ങൾ കൂടുതൽ വ്യക്തമാവുക. പ്രവാസി സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തെ ഒരു പ്രവാസിദ്രോഹ സംസ്ഥാനമാക്കരുതെന്ന് കെ.എം.സി.സിയുടെ യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാനും ജനറൽ സെക്രട്ടറി പി.കെ അൻവർ നഹയും ട്രഷറർ നിസാർ തളങ്കരയും വ്യക്തമാക്കി. കൊവിഡ് പോസിറ്റീവ് നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് പ്രവാസികളുടെ ചുമലിൽ ഭാരം കെട്ടിവെക്കുന്ന തീരുമാനങ്ങൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാവരുതെന്നും പുത്തൂർ റഹ്മാൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."