പണം വാങ്ങി മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പങ്കാളികളെ കൈമാറ്റം; 7 പേര് പിടിയില്‍
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് കറുകച്ചാലില്‍ പിടിയില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. സംഭവത്തില്‍ ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിയായ യുവതി നല്കിയ പരാതിയിലാണ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലിസിന് വിവരം ലഭിക്കുന്നത്.
ഫെയ്സ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്.
പണം വാങ്ങിയാണ് ഭാര്യമാരെ പര്സപരം കൈമാറികൊണ്ടിരുന്നത്. വലിയ സംഘങ്ങളാണ് ഇതിന് പിന്നിലുള്ളതെന്ന് പൊലിസ് പറഞ്ഞു. നിലവില്‍ 25 പേരാണ് പൊലിസ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലിസ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."