പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍; ബി.ജെ.പിയെ തോല്‍പ്പിക്കുക മുഖ്യലക്ഷ്യമെന്ന് യെച്ചൂരി
ഹൈദരാബാദ്: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറു മുതല്‍ 10 വരെ കണ്ണൂരില്‍. രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്കി. ബി.ജെ.പിയെ തോല്പിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് സീതാറാം യച്ചൂരി വ്യക്തമാക്കി.
യു.പിയില്‍ എസ്.പിയെ പിന്തുണയ്ക്കും. ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാര്‍ട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണെന്നും യച്ചൂരി പറഞ്ഞു.
ബിജെപി തന്നെയാണ് മുഖ്യശത്രുവെന്ന കാര്യത്തില്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഏകാഭിപ്രായമായിരുന്നു. ബിജെപിക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളെയും ഒന്നിപ്പിക്കണമെന്നും സിസി ഏകകണ്ഠമായി നിലപാടെടുത്തു. കോണ്‍ഗ്രസിനെ ഇതില്‍ നിന്ന് മാറ്റി നിര്‍ത്തില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാടില്‍ വ്യക്തത വേണമെന്നും സിസി അഭിപ്രായപ്പെട്ടു.
ഫെബ്രുവരി ആദ്യവാരം കരട് രേഖ പ്രസിദ്ധപ്പെടുത്തും. അന്തിമരേഖ തയ്യാറാക്കാന്‍ പൊളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇനി വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാകും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയം തീരുമാനിക്കപ്പെടുക. ജനങ്ങളുടെ നിലപാട് കൂടി കേട്ട ശേഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. അതിന് ശേഷമാകും അന്തിമരേഖയും നിലപാടും സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."