HOME
DETAILS
MAL
വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണം: മുഖ്യമന്ത്രിക്ക് മാതാപിതാക്കള്‍ നിവേദനം നല്കി
backup
January 07 2021 | 13:01 PM
തിരുവനന്തപുരം: വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. സര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
ഹൈക്കോടതി വാളയാര്‍ കേസില്‍ പുനര്‍വിചാരണ പ്രഖ്യാപിച്ചപ്പോള്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് തുടരന്വേഷണം ആവശ്യപ്പെടാമെന്ന് പരാമര്‍ശിച്ചിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് കുട്ടികളുടെ അമ്മ നിവേദനം നല്‍കിയത്.
കേസിന്റെ അന്വേഷണ ഘട്ടത്തില്‍ പ്രവീണ്‍ എന്ന യുവാവിനെ പൊലിസ് ചോദ്യം ചെയ്തിരുന്നു. കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനാലാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഇതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."