HOME
DETAILS

അപ്രത്യക്ഷമാകുന്ന ഫയലുകൾ

  
backup
January 10 2022 | 04:01 AM

4562345320-2


ഓരോ ഫയലുകളും ഓരോ മനുഷ്യരുടെ ജീവിതമാണെന്നും അനുകമ്പയോടെയാവണം ഓരോ ഉദ്യോഗസ്ഥരും അവ പരിഗണിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരുടെ യോഗത്തിൽ പറഞ്ഞത് 2016ലാണ്. സാധാരണക്കാരന്റെ ജീവിത പ്രതിസന്ധികൾ വിവരിക്കുന്ന ഫയലുകൾ മാത്രമായിരിക്കില്ല അടുത്തകാലത്തായി കത്തിപ്പോകുന്നതും കാണാതാകുന്നതും. അതിൽ സാധാരണക്കാരന്റെ നെടുവീർപ്പുകളും ഗദ്ഗദങ്ങളുമല്ല പറ്റിപ്പിടിച്ചിട്ടുണ്ടാവുക. വഴിവിട്ട നിയമനങ്ങളുടെയും അഴിമതിയുടെയും അടയാളങ്ങളും തെളിവുകളുമുണ്ടാകും. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ആരോഗ്യവകുപ്പിൽനിന്ന് ഫയലുകൾ കാണാതായ സംഭവം. കാണാതായ ഫയലുകൾ പഴയതാണെന്നു പറഞ്ഞ് വിഷയത്തെ ലാഘവത്തോടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. വടകര താലൂക്ക് ഓഫിസിൽ ഫയലുകൾ സൂക്ഷിച്ചിരുന്ന മുറി അപ്പാടെ കത്തിനശിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്.


സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ തീപിടിത്തമുണ്ടായത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെയും അദ്ദേഹം ഐ.ടി പാർക്കിൽ നിയമിച്ച സ്വപ്നാ സുരേഷിനെയും സംബന്ധിച്ച വിവാദങ്ങൾ പൊതുസമൂഹത്തിൽ കത്തിപ്പടർന്നുകൊണ്ടിരുന്ന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിലെ തീപിടിത്തം. പല ഫയലുകളും കത്തിനശിച്ചു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. ഇതുസംബന്ധിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ഒടുവിൽ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കണ്ടെത്തുകയുമുണ്ടായി. വൈദ്യുതി വകുപ്പിൽ നിന്നും എതിർപ്പുകളൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആയി മാറുകയും ചെയ്തു. വടകര താലൂക്ക് ഓഫിസ് കത്തിച്ചത് മാനസിക രോഗിയുടെ വിക്രിയയാണെന്ന് കണ്ടെത്തിയതിനാൽ കൂടുതൽ അന്വേഷണവും ഉണ്ടായില്ല. ഇതുവരെ സാമുദായിക സൗഹാർദത്തിനു പോറലേൽപ്പിക്കുന്ന സംഭവങ്ങളിലായിരുന്നു മാനസിക രോഗികൾ വിളയാടിയിരുന്നത്. അതിപ്പോൾ സർക്കാർ ഓഫിസുകൾ കത്തിക്കുന്നതിലേക്കും എത്തിയിരിക്കുന്നു.


ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തു നിന്നാണ് അഞ്ഞൂറിലധികം ഫയലുകൾ കാണാതായിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലിസ് പറയുമ്പോൾ ഫയലുകളെല്ലാം പഴയതാണെന്ന ഒഴുക്കൻ മറുപടിയാണ് ആരോഗ്യമന്ത്രി നൽകിയത്. കൊവിഡ് കാലത്ത് മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായതെന്ന് പറയപ്പെടുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ടെൻഡർ ക്ഷണിക്കാതെയും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുമാണ് മെഡിക്കൽ സർവിസസ് കോർപറേഷൻ 1,600 കോടിയുടെ പർച്ചേസ് നടത്തിയത്. ഇതിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന ആരോപണമാണിപ്പോഴുള്ളത്. കാണാതായ ഫയലുകൾ പഴയതാണെന്നും, കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ളവയല്ലെന്നും ആരോഗ്യമന്ത്രി തറപ്പിച്ചു പറയുന്നതിന്റെ അടിസ്ഥാനമെന്താണ് ? മരുന്ന് വാങ്ങിയ ഇൻഡന്റ് മുതൽ ഓഡിറ്റ് നിരീക്ഷണങ്ങൾ വരെ അടങ്ങിയ അഞ്ഞൂറിലധികം ഫയലുകളാണ് കാണാതായത്. സംഭവം മോഷണമല്ലെന്ന് പൊലിസ് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. അപ്പോൾ കള്ളൻ അകത്ത് തന്നെയാണുള്ളത്. ഫയലുകൾ കാണാതായ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പൊലിസ് പറയുന്നതും ഇതിനാലാണ്.


പൊലിസ് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നതിന് മെഡിക്കൽ ഡയരക്ടറേറ്റിലെ ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ല. ഏതൊക്കെ ഫയലുകൾ കാണാതായെന്നോ ആരാണ് ഉത്തരവാദിയെന്നോ പറയുന്നില്ല. എന്നാൽ ഫയൽ കാണാതായ സംഭവം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥ ആ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചപ്പോൾ അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു. വിശദാംശങ്ങൾ തേടി പൊലിസ് ആരോഗ്യ വകുപ്പ് ഡയരക്ടർക്ക് കത്ത് നൽകിയിട്ടും മറുപടി നൽകിയില്ല. ആരോഗ്യ വകുപ്പ് ഡയരക്ടർ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തതെന്നോർക്കണം. കേസന്വേഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ആസ്ഥാനത്തെത്തി പൊലിസ് വിവരങ്ങൾ തേടിയെങ്കിലും ഉദ്യോഗസ്ഥർ സഹകരിച്ചില്ല. ഇതിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്.
ആരോഗ്യ മന്ത്രി പറയുന്നത് പോലെ കാലഹരണപ്പെട്ട ഫയലുകളാണ് കാണാതായതെങ്കിൽ ആവിവരം അന്വേഷണ സംഘത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുത്താമായിരുന്നുവല്ലോ. അതിലെന്താണ് തടസം? സുരക്ഷാ ഉദ്യോഗസ്ഥരും സി.സി.ടി.വി കാമറകളും ഉള്ള ഒരു ഓഫിസിൽനിന്ന് ഫയലുകൾ ഉദ്യോഗസ്ഥരറിയാതെ പുറത്ത് പോകില്ലെന്ന നിലപാടിലാണ് പൊലിസ് .അതാണ് യാഥാർഥ്യവും. പരാതി നൽകിയ ഡയരക്ടറോട് വിവരങ്ങൾ മുഴുവനും നൽകാതെ കേസുമായി മുമ്പോട്ട് പോകാനാവില്ലെന്ന് പൊലിസ് അറിയിച്ചിട്ടും അദ്ദേഹം അനങ്ങാതിരിക്കുന്നത് അത്ഭുതാവഹം തന്നെ.


നിസാരമാക്കി തള്ളേണ്ട ഫയലുകളല്ല കാണാതായത്. ആജീവനാന്തം സൂക്ഷിക്കേണ്ട ആർ. ഡിസ് വിഭാഗത്തിൽപ്പെട്ട ഫയലുകളാണ്. മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് ആരോഗ്യവകുപ്പ് ഡയരക്ടർക്കെതിരേ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളും കാണാതായതിൽ പെടും. ഫയലുകൾ നഷ്ടപ്പെട്ടു എന്ന് പരാതി നൽകിയ ആരോഗ്യ വകുപ്പ് തന്നെ ഇപ്പോൾ ഒളിച്ചുകളി നടത്തുന്നതിൽനിന്ന് മനസിലാകുന്നത് എന്തൊക്കെയോ ഒളിക്കാനുണ്ടെന്നാണ്. അതല്ലെങ്കിൽ ഉന്നതങ്ങളിൽ നിന്നുള്ള നിർദേശത്താലായിരിക്കാം. ഫയലുകൾ കാണാതായ വിവരം വളരെ നേരത്തെ ആരോഗ്യ മന്ത്രിയെ അറിയിച്ചിരുന്നെങ്കിലും അവർ അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നില്ല.


ഫയലുകൾ കാണാതായതിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടും അത് ചെവികൊള്ളാതെ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗത്തെ ഇത് ഏൽപ്പിച്ചതിൽ നിന്ന് തന്നെ ക്രമക്കേട് ഒളിച്ചുവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്.
കൊവിഡ് കാലത്ത് 1,600 കോടിയുടെ പർച്ചേസ് നടത്തിയതിൽ ഉണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇതിനകം പുറത്തുവന്നതാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഒരു അഴിമതി ആരോഗ്യ വകുപ്പിൽ നടക്കാൻ സാധ്യതയില്ല. 550 രൂപ വിലയുള്ള പി.പി.ഇ കിറ്റ് 1,600 രൂപയ്ക്കാണ് വാങ്ങിയത്. അവയ്ക്കാണെങ്കിൽ ഒട്ടും ഗുണനിലവാരവുമില്ല. ഒരു കോടി ഗ്ലൗസുകൾ വാങ്ങിയതിലും അഴിമതി ആരോപണമുണ്ടായിരുന്നു. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരാതിരിക്കാൻ മൂവായിരത്തിലധികം കംപ്യൂട്ടർ ഫയലുകളും അഞ്ഞൂറിലധികം പേപ്പർ ഫയലുകളും നശിപ്പിച്ചതായും പറയപ്പെടുന്നു. ഇതിന്റെയെല്ലാം നിജസ്ഥിതി പുറത്തുവരേണ്ടതല്ലേ.


ഒരു ഉദ്യോഗസ്ഥനോ ഏതാനും ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാൽ നടത്താവുന്ന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണമല്ല പുറത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദത്താലായിരിക്കണം പൊലിസിന് വേണ്ടത്ര വിവരങ്ങൾ നൽകുന്നതിൽ നിന്ന് ആരോഗ്യ വകുപ്പ് ഒഴിഞ്ഞുമാറുന്നത്. അതിനാൽ സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago