വയനാട് ഡി.എഫ്.ഒ, വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരേ നടപടിക്ക് ഉത്തരവ്
കല്‍പ്പറ്റ: വയനാട് ഡി.എഫ്.ഒ, വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരേ വകുപ്പ്തല നടപടിക്ക് പട്ടികജാതി-പട്ടിക വര്‍ഗ കമ്മിഷന് ഉത്തരവിട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മിഷന് നടത്തിയ സിറ്റിങിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണിത്. സുഗന്ധഗിരി എഫ്.ആര്.സി കമ്മിറ്റിയുടെ കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഡി.എഫ്.ഒ. സിറ്റിങില്‍ ഹാജരായിരുന്നില്ല. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് സ്ഥലം വിട്ട് നല്കിയ ആദിവാസികളായ തദ്ദേശവാസികള്‍ക്ക് ജോലി നല്‍കാമെന്ന കരാര്‍ പാലിച്ചില്ലെന്ന് കാണിച്ച് നല്കിയ കേസില്‍ രജിസ്ട്രാര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടത്.
കമ്മിഷന് പരിഗണിച്ച എട്ട് കേസുകളില്‍ ആറ് കേസുകള്‍ തീര്‍പ്പാക്കി. സുഗന്ധഗിരിയിലെ 22 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് നല്കിയ ഭൂമിക്ക് പട്ടയം ലഭിച്ചില്ലെന്ന പരാതിയെത്തുടര്‍ന്ന് കമ്മിഷന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കമ്മിഷന് ചെയര്മാന് പി.എന്‍ വിജയകുമാര്‍, മെമ്പര്‍മാരായ ഏഴുകോണ് നാരായണന്, അഡ്വ. കെ.കെ മനോജ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.എ സ്റ്റീഫന്‍, എ.ഡി.എം കെ.എം രാജു, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ്, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ പി ഇബ്രാഹിം, സെക്ഷന്‍ ഓഫിസര്‍മാരായ സുധീര്‍ബാബു, പി.സി ബാബു എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."