എസ്.എഫ്.ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍, ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരം
തൊടുപുഴ: ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ സംഘര്‍ഷത്തില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജെറിന് ജോജോയുമാണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ജെറിന് ജോജോയെ പൊലിസ് പിടികൂടിയത്.
നിഖില്‍ പൈലിയെ ബസില്‍ യാത്ര ചെയ്യുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. നിഖില്‍ പൈലി ആണ് സൂരജിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലിസും പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്.
കണ്ണൂര്‍ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ട ധീരജ്. കുത്തിയവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് എസ്എഫ്ഐ ആരോപിച്ചു. അക്രമത്തിന് പിന്നില്‍ പുറത്തു നിന്നെത്തിയ ക്രിമിനല്‍ സംഘമുണ്ടെന്നും നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്നും എസ്എഫ്ഐ നേതൃത്വം അറിയിച്ചു.
ധീരജ് രാജേന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളായ അഭിജിത്, അമല്‍ എന്നിവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."