HOME
DETAILS

കുരുതിക്കളമായി കാംപസുകൾ; നിലയ്ക്കാതെ മാതൃവിലാപങ്ങൾ ധീരജ് നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തകനല്ല; മാതാപിതാക്കളും സജീവമല്ല

  
backup
January 11 2022 | 02:01 AM

6502313-2


സുരേഷ് മമ്പള്ളി
കണ്ണൂർ
കാംപസുകൾ കൊലക്കളങ്ങളാകുമ്പോൾ തീയാളുന്നത് മക്കളെ പഠിക്കാൻവിട്ട മാതാപിതാക്കളുടെ നെഞ്ചിലാണ്. സംസ്ഥാനത്ത് നാലുവർഷത്തിനിടെ രണ്ടാമത്തെ കാംപസ് കൊലപാതകമാണ് ഇന്നലെ ഇടുക്കിയിൽ നടന്നത്. 2018 ജൂലൈ രണ്ടിനായിരുന്നു എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു(20) കാംപസിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചത്. ഏറെ ദരിദ്രമായ കുടുംബ പശ്ചാത്തലമായിരുന്നു അഭിമന്യുവിന്റേത്.
സമാനമായ സാഹചര്യമാണ് തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശി ധീരജിന്റേതും. രണ്ടു വർഷം മുമ്പുവരെ വാടകവീട്ടിലായിരുന്നു ധീരജും കുടുംബവും കഴിഞ്ഞിരുന്നത്. തൃച്ചംബരം യു.പി സ്‌കൂളിന് സമീപം ഒന്നര വർഷം മുമ്പാണ് ''''അദ്വൈതം'''' എന്ന പുതിയ വീടുവച്ചത്. എൽ.ഐ.സി ഏജന്റായ പിതാവ് രാജേന്ദ്രന് മറ്റു വരുമാനമാർഗങ്ങളൊന്നുമില്ല. തിരുവനന്തപുരം പാലോട് സ്വദേശിയാണ് രാജേന്ദ്രൻ.


നാട്ടിൽ സജീവ രാഷ്ട്രീയപ്രവർത്തകനായിരുന്നില്ല ധീരജ്. ധീരജിന്റെ മാതാപിതാക്കളും രാഷ്ട്രീയത്തിൽ സജീവമല്ല. കോളജിൽ സജീവ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു ധീരജ് എന്ന കാര്യം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു.ധീരജ് കൊലക്കത്തിക്ക് ഇരയാകുമ്പോൾ പുഷ്പകല തളിപ്പറമ്പ് ആയുർവേദ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് മരണവിവരം അറിയിച്ചത്. മകൻ ഇനിയില്ലെന്നറിഞ്ഞതോടെ അലമുറയിട്ടു കരയുകയായിരുന്നു ആ അമ്മ. പഠനത്തിൽ മിടുക്കനായിരുന്നു ധീരജ്.
നാട്ടുകാർക്കും അയൽവാസികൾക്കുമെല്ലാം ഏറെ പ്രിയങ്കരനായ ധീരജിന്റെ കൊലപാതക വാർത്തയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ജന്മനാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago