ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആര്; നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റത്തിന് കേസ്
കൊച്ചി: ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലിസ് എഫ്.ഐ.ആര്. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി.വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന് ജോജോക്കെതിരെ കേസ്.
കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ പ്രവര്‍ത്തകനും ഇടുക്കി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ ധീരജ് കൊല്ലപ്പെട്ടത്. ക്യാംപസിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു സംഭവം.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് നിഖില്‍ പൈലി കുറ്റം സമ്മതിക്കുകയും ചെയ്തു. പൊലിസ് ചോദ്യം ചെയ്യലില്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് താന്‍ തന്നെ എന്ന് ഇയാള്‍ സമ്മതിച്ചതായി പൊലിസ് അറിയിച്ചു.
നിഖിലിന് പുറമേ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജെറിന് ജോജോയെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലിസ് പിടികൂടിയത്. ആറു പേരാണ് സംഭവത്തില്‍ ഇതുവരെ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."