HOME
DETAILS
MAL
സ്വാതന്ത്ര്യദിനത്തില്‍ അവധി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കും
backup
August 17 2016 | 23:08 PM
ഗൂഡല്ലൂര്‍: സ്വാതന്ത്ര്യ ദിനത്തില്‍ അവധി നല്‍കാത്ത സ്ഥാപനങ്ങളുടെ മേല്‍ കേസെടുക്കുമെന്ന് കുന്നൂര് ലേബര്‍ കമ്മിഷണര്‍ ശെന്തില്കുമരന് അറിയിച്ചു.
ഊട്ടി, കുന്നൂര്, കോത്തഗിരി, ഗൂഡല്ലൂര്‍ താലൂക്കുകളിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 51 സ്ഥാപനങ്ങള്‍ അവധി നല്‍കാത്തതായി കണ്ടെത്തിയിരുന്നു. മൊത്തം 89 സ്ഥാപനങ്ങളാണ് പരിശോധിച്ചത്.
സ്വാതന്ത്ര്യ ദിനത്തില്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയോ ജീവനക്കാര്‍ക്ക് ഡബിള്‍ ശമ്പളം നല്‍കുകയോ ചെയ്യണമെന്ന് തൊഴില്‍വകുപ്പ് അറിയിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് പ്രസ്തുത സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."