HOME
DETAILS
MAL
വി.എസ് ഔദ്യോഗിക വസതി ഒഴിഞ്ഞു;ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷ സ്ഥാനം ഉടന്‍ ഒഴിഞ്ഞേക്കും
backup
January 09 2021 | 10:01 AM
തിരുവനന്തപുരം:വി. എസ് അച്യുതാനന്ദന് ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാറുള്ള മകന്റെ വീട്ടിലേക്കാണ് വി.എസ് മാറിയത്.
വൈകാതെ തന്നെ വി.എസ് ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷ ചുമതല ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗിക വസതി ഒഴിയാനായിരുന്നു വി.എസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് അതിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔദ്യോഗിക വസതി ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷന്റെ ചുമതലകള്‍ വി. എസ് നിര്‍വഹിക്കുന്നുണ്ട്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ചുമതലകളില്‍ നിന്ന് ഒഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."