കുപ്പിവെള്ളത്തിന് 20 രൂപ തന്നെ; വില നിയന്ത്രണം റദ്ദാക്കിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി തള്ളി
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണം എന്ന സര്‍ക്കാര്‍ ആവശ്യമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തള്ളിയത്. എതിര് വാദങ്ങള്‍ സിംഗിള്‍ ബെഞ്ചിനു മുമ്പാകെ തന്നെ അവതരിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതോടെ സര്‍ക്കാര്‍ ഉത്തരവു സ്റ്റേ ചെയ്തതിനു പിന്നാലെ വെള്ളക്കമ്പനികള്‍ വര്‍ധിപ്പിച്ച വില തുടരും.
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്.
ലീറ്ററിന് 13 രൂപ എന്നത് സ്റ്റേ ഉത്തരവിനു പിന്നാലെ മിക്ക വെള്ളക്കമ്പനികളും 20 രൂപയാക്കി ഉയര്‍ത്തിയിരുന്നു. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."