ബി.ജെ.പി ഭരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസ്സായി
തൃശ്ശൂര്‍: ബി.ജെ.പി ഭരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസ്സായി. തൃശ്ശൂര്‍ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളില്‍ ഒന്നാണ് തിരുവില്വാമല. യു.ഡി.എഫും എല്‍.ഡി.എഫും സംയുക്തമായാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും ആറു വീതം സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നത്. എല്‍.ഡി.എഫ് അഞ്ച് സീറ്റ് നേടി.
പ്രസിഡന്റ് സ്മിത സുകുമാരന്‍ ആറിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കും വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണനെ ആറിനെതിരെ പത്ത് വോട്ടുകള്‍ക്കുമാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. വൈസ് പ്രസിഡന്റിനെതിരെയുള്ള ചര്‍ച്ചയില്‍ വൈകിയെത്തിയതിനാല്‍ കോണ്‍ഗ്രസ് അംഗത്തിന് ഹാളിനകത്തേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് പുറത്തുനില്‍ക്കേണ്ടിവന്നു.
തലകറങ്ങിവീണയാളെ ആശുപത്രിയിലെത്തിച്ച് ചര്‍ച്ചയ്ക്ക് എത്തുമ്പോഴേക്കും യോഗത്തിന് തുടക്കമായതാണ് പഞ്ചായത്തംഗത്തിന് വിനയായത്. എന്നാല്‍ കോണ്‍ഗ്രസ് അംഗത്തിന് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത് ബി.ജെ.പിയ്ക്ക് ഒരുതരത്തിലും മുതലെടുക്കാന്‍ പറ്റുന്ന ഒന്നായിരുന്നില്ല.
കോണ്‍ഗ്രസ്സിന്റെ ആറും സിപിഎമ്മിന്റെ അഞ്ചും ഉള്‍പ്പെടെ 11 പേരാണ് അവിശ്വാസ പ്രമേയത്തിന് പഴയന്നൂര്‍ ബി.ഡി.ഒ എ ഗണേഷിന് ഡിസംബര്‍ 27ന് കത്ത് നല്‍കിയിരുന്നത്. ഒരു മണിക്കൂര്‍ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എ ഗണേഷ് അവിശ്വാസ പ്രമേയം വിജയിച്ചതായി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."