ആള്കൂട്ടങ്ങള് ആശങ്കയുണ്ടാക്കുന്നു; നിര്‍ഭാഗ്യകരമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത ആള്‍ക്കൂട്ടങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആള്‍കൂട്ടം പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു. പ്രായമായവരും ഗുരുതര രോഗമുള്ളവരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.
ഗൃഹ ചികിത്സയ്ക്ക് പരിശീലനം നല്‍കുന്നുണ്ട്. രോഗ വ്യാപനം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഡെല്‍റ്റ കേസുകളും കൂടുതലാണെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. പ്രത്യേകിച്ചും തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ്. കോവിഡ് വ്യാപനം മുന്നില്‍കണ്ട് ആരോഗ്യവകുപ്പ് വേണ്ട തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.
പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാന തലത്തില്‍ 13 കമ്മിറ്റികള്‍ രൂപീകരിക്കും. 413.63 മെട്രിക്ക് ടണ്‍ ഓക്സിജനാണ് സംസ്ഥാനത്ത് നിലവില്‍ ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളനുസരിച്ചായിരിക്കും കോവിഡ് പരിശോധനകള്‍. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം,' മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."