സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: 2019ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഥ, കഥേതരം, രചനാ വിഭാഗങ്ങളിലായി 53 വ്യക്തികള്‍ക്കായിരുന്നു അവാര്‍ഡ്. അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിച്ച പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
മികച്ച നടിക്കുള്ള പുരസ്കാരം കവിതാ നായര്‍ നന്ദനും മികച്ച നടനുള്ള പുരസ്കാരം മധുവിഭാകറും മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. മേയര്‍ ആര്യാ രാജേന്ദ്രന് അധ്യക്ഷയായി. ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ ആമുഖപ്രഭാഷണം നടത്തി. ചടങ്ങില്‍ മന്ത്രി എ.കെ ബാലന്റെ സന്ദേശവും കമല്‍ വായിച്ചു.
ടെലിവിഷന്‍ അവാര്‍ഡ് ബുക്ക് മേയര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന് നല്കി പ്രകാശനം ചെയ്തു.സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, ജനറല്‍ കൗണ്‍സില്‍ അംഗവും നടനുമായ പ്രേംകുമാര്‍, ജൂറി ചെയര്മാന്മാരായ മധുപാല്‍, ഒ.കെ ജോണി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുത്തു. കൊവിഡ് ആന്റിജന്‍ പരിശോധനയ്ക്കു ശേഷമാണ് അവാര്‍ഡ് ജേതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്. അവാര്‍ഡ് ജേതാക്കളെയും പ്രത്യേക ക്ഷണിതാക്കളെയും മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."