HOME
DETAILS

കാംപസുകളിൽ ആർത്തനാദങ്ങൾ ഇനിയുമുയർന്നേക്കാം

  
backup
January 11 2022 | 19:01 PM

586324563-0-2022-jan-12


കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് പ്രബുദ്ധതയുടെ തിരിനാളം തെളിയിച്ചുകൊടുത്ത ത്രസിക്കുന്ന, ത്രസിപ്പിക്കുന്ന ഭൂതകാലമാണ് വിദ്യാർഥി രാഷ്ട്രീയത്തിനുള്ളത്. എഴുപതുകളിലും എൺപതുകളുടെ മധ്യാഹ്നത്തിലും ആ തിരിനാളം അണയാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വഴികാണിച്ചു. വിദ്യാർഥി രാഷ്ട്രീയ നേതൃത്വം എന്തുപറയുന്നുവെന്ന് സാകൂതം വീക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പരിസരം മൂന്നു പതിറ്റാണ്ട് മുമ്പുവരെ ഇവിടെയുണ്ടായിരുന്നു.അന്നും വിദ്യാർഥി സംഘടനകൾ പരസ്പരം മത്സരിച്ചിരുന്നു. അന്നവർ കോളജ് യൂനിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നത് അരയിൽ കഠാര ഒളിപ്പിച്ചു വച്ചു കൊണ്ടായിരുന്നില്ല. സർഗാത്മകതയുടെ ശക്തിപ്രഭ പ്രസരിപ്പിക്കുന്നതോടൊപ്പം രാഷ്ട്രീയ വിശ്വാസ കരുത്തിന്റെ കാതലുമായിരുന്നു അവർ. വ്യക്തി ജീവിതത്തിൽ അവർ സാത്വികവിശുദ്ധി നിലനിർത്തി. പരസ്പരം പോരടിക്കുമ്പോഴും എതിർപക്ഷക്കാർ സംഘടിപ്പിക്കുന്ന കവിയരങ്ങുകളോട് അവർ സർഗാത്മകമായി പ്രതികരിച്ചു. പരസ്പര ബഹുമാനത്താൽ ബന്ധിതരായിരുന്നു വിവിധ രാഷ്ട്രീയ പാർട്ടികളുടെ അന്നത്തെ വിദ്യാർഥി വിഭാഗം നേതാക്കൾ.


എ.കെ ആന്റണി, ഉമ്മൻചാണ്ടി, വി.എം സുധീരൻ, എം. മുരളി, പി.ടി തോമസ് എന്നിവർ കെ.എസ്.യു നേതൃനിരയിൽ മിന്നിത്തിളങ്ങിയപ്പോൾ സി.പി ജോൺ, സുരേഷ് കുറുപ്പ്, ജെ. മേഴ്സിക്കുട്ടിയമ്മ, കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരൻ, സത്യൻ മൊകേരി, മത്തായി ചാക്കോ എന്നിവരെപ്പോലുള്ളവർ ഇടതുപക്ഷ രാഷ്ട്രീയ വിദ്യാർഥി നേതൃനിരയിലും പ്രാഗത്ഭ്യം തെളിയിച്ചു.


മുതിർന്ന നേതാക്കളുടെ പെട്ടി പിടിച്ചായിരുന്നില്ല ഇവരൊന്നും വിദ്യാർഥി രാഷ്ട്രീയത്തിന്റ നേതൃനിരയിലെത്തിയത്. ആ രാഷ്ട്രീയ നിലപാട് നൽകിയ ആത്മബലത്താലാണ് സ്വന്തം പാർട്ടി നേതൃത്വത്തിന്റെ തെറ്റായ നയങ്ങൾക്കെതിരേ പരസ്യമായി പ്രതികരിക്കാൻവരെ അവർ പ്രാപ്തരായത്. 1975ലെ അടിയന്തരാവസ്ഥയുടെ അതിക്രമങ്ങൾ കേരളത്തിൽ പടരാതിരിക്കാൻ അതിനകം കോൺഗ്രസ് നേതാവായി ഉയർന്നുകഴിഞ്ഞിരുന്ന എ.കെ ആന്റണിക്ക് കഴിഞ്ഞത് വിദ്യാർഥി രാഷ്ട്രീയം നൽകിയ കരുത്തായിരുന്നു. അടിയന്തരാവസ്ഥയുടെ ഭീകരത കേരളത്തിലേക്ക് കടക്കാതെ ഒരു വിന്ധ്യനെപ്പോലെ എ.കെ ആൻ്റണി തടഞ്ഞുനിർത്തിയെന്നായിരുന്നു മുൻ മുഖ്യമന്ത്രിയും സി.പി.ഐയുടെ സമുന്നത നേതാവുമായിരുന്ന പി.കെ വാസുദേവൻ നായർ വിശേഷിപ്പിച്ചത്. വി.എം സുധീരൻ, പി.ടി തോമസ് എന്നിവർ കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻമാരായി സ്വന്തം നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളെ വിമർശിച്ചുകൊണ്ടിരുന്നതും വിദ്യാർഥി രാഷ്ട്രീയം നൽകിയ ചങ്കുറപ്പിനാലാണ്. സി.പി ജോൺ, സുരേഷ് കുറുപ്പ്, മേഴ്സിക്കുട്ടിയമ്മ തുടങ്ങിയ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കൾക്ക് സ്വന്തം രാഷ്ട്രീയ ഭൂമികയിൽ അവരുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞതും വിദ്യാർഥി രാഷ്ട്രീയത്തിന്റെ മേന്മയായിരുന്നു.


കടമ്മനിട്ട കവിതകളാലും നവംനവങ്ങളായ ആശയങ്ങളാലും കാംപസുകളെ സർഗാത്മകതയുടെ മലർവാടികളാക്കിയിരുന്നതും ഇതേ വിദ്യാർഥി രാഷ്ട്രീയം തന്നെയായിരുന്നുവെന്നോർക്കണം. ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലുള്ള പ്രതിഭാധനരായ കവികളെയും എഴുത്തുകാരെയും പൊതുസമൂഹത്തിന് സംഭാവന നൽകിയത് അന്നത്തെ കാംപസുകളാണ്. അതിന്റെ തുടർച്ചകൾ പിന്നീടുണ്ടായില്ല.


ജീവിതത്തിന്റെ വസന്തകാലമായാണ് യൗവനത്തെ വിശേഷിപ്പിക്കുന്നത്. എഴുപതുകളിലെ കാംപസ് രാഷ്ട്രീയം അത്തരം വസന്തകാലങ്ങളുടെ ആഘോഷകാലവുംകൂടിയായിരുന്നു. എഴുത്തും വായനയും കവിയരങ്ങുകളും സർഗസംവാദങ്ങളും ലോകത്തുണ്ടാകുന്ന ക്ലാസിക് ദൃശ്യാവിഷ്ക്കാരങ്ങളുടെ പ്രദർശനങ്ങളും അന്നത്തെ വിദ്യാർഥി ജീവിതത്തെ സർഗസമ്പന്നമാക്കിയെന്നതാണ് നേര്. സർഗസമ്പന്നരായ അധ്യാപകരും അന്നത്തെ കാംപസുകളുടെ മുഖമുദ്രകളായിരുന്നു. സൗഹൃദ മനസോടെ അവർ വിദ്യാർഥികളുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പംനിന്നു. ഇന്നു യു.ജി.സി ശമ്പള സ്കെയിലുകളിൽ അഭിരമിക്കുന്ന കോളജ് അധ്യാപകർ മാസംതോറും ലഭിക്കുന്ന ശമ്പളലക്ഷങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിലാണ് ആഹ്ലാദം കണ്ടെത്തുന്നത്. അവർ വരുന്നു, പഠിപ്പിക്കുന്നു, പോകുന്നു. വിദ്യാർഥികളുമായി ഒരു വൈകാരികാനുഭവവും അവർക്കിന്നില്ല. സ്വന്തം വിദ്യാർഥിയെ തിരിച്ചറിയാത്ത അധ്യാപകർ ഇന്നത്തെ കലാലയ കാലുഷ്യത്തിന്റ ഒരു കാരണവുംകൂടിയാണ്.
വിദ്യാർഥി രാഷ്ട്രീയത്തിൽനിന്ന് എന്ന് സർഗാത്മകത പടിയിറങ്ങിപ്പോയോ, അന്നുമുതൽ തുടങ്ങിയതാണ് കാംപസ് രാഷ്ടീയത്തിലെ അപചയം. കൊടുവാളും കഠാരകളുമായി ക്ലാസിൽ വരുന്ന വിദ്യാർഥി നേതാവ് അപ്രകാരം ചെയ്യുന്നത് പുറത്തുള്ള അവന്റെ നേതാവിന്റെ കൽപനപ്രകാരമാണ്. പണ്ട് വിദ്യാർഥി നേതാവ് പറയുന്നത് മുതിർന്ന രാഷ്ട്രീയ നേതാവ് കേൾക്കുമായിരുന്നു. ഇന്ന് വിദ്യാർഥി നേതാവ് രാഷ്ട്രീയ നേതാവായ ഗോഡ്ഫാദറിന്റെ ആജ്ഞാനുവർത്തി മാത്രമാണ്. നേതാവ് എന്ത് പറയുന്നോ, അതപ്പടി അനുസരിക്കുന്ന കളിപ്പാവകളായി വിദ്യാർഥി നേതാക്കൾ അധഃപതിച്ചു. രാഷ്ട്രീയത്തിലെ ഉന്നത സ്ഥാനങ്ങളിൽ കയറിപ്പറ്റാനുള്ള ഏണികളായി വിദ്യാർഥി രാഷ്ട്രീയം ഇന്നു മാറി. അപരന്റെ വാക്കുകൾ സംഗീതം പോലെ ശ്രവിച്ചിരുന്ന സുരഭിലകാലം കഴിഞ്ഞുപോയി. അതിന്റെ പരിണിത ഫലമാണ് കാംപസുകളിൽ ഇന്നൊഴുകുന്ന ചോരപ്പുഴകൾ.


മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യൂവിന്റെ ഓർമ അടർന്നുവീഴാത്ത കണ്ണീർ തുള്ളിയായി ഇന്നും കേരളീയ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് മറ്റൊരു കൊലക്കത്തിക്കിരയായി കണ്ണീരോർമയായി മാറുന്നത്. അഭിമന്യൂവിൽ എന്തെന്ത് പ്രതീക്ഷകളായിരുന്നോ അവന്റെ ദരിദ്രകുടുംബം കാത്തുസൂക്ഷിച്ചിരുന്നത്, അതുപോലുള്ള കിനാക്കൾ തന്നെയായിരുന്നു ധീരജിലും സാധാരണക്കാരായ അവന്റെ മാതാപിതാക്കൾ വച്ചുപുലർത്തിയിരുന്നത്. കാംപസ് നഷ്ടപ്പെടുത്തിയ അരുമമക്കളെയോർത്ത് ജീവിതകാലം മുഴുവൻ കണ്ണീരൊഴുക്കാനാണ് ഈ കുടുംബങ്ങളുടെ വിധി. അന്ന് ഭാസുരമായ ഭാവിയുടെ പ്രകാശദീപതിയായിരുന്നു കാംപസ് ജീവിതം നൽകിയിരുന്നതെങ്കിൽ ഇന്ന് വറ്റാത്ത കണ്ണീരും ചോരച്ചാലുകളുമാണ് കാംപസ് നൽകിക്കൊണ്ടിരിക്കുന്നത്.


കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു മാന്തിക്കുന്ന തള്ളക്കുരങ്ങൻമാരുടെ സ്വഭാവ വൈകൃതങ്ങളിൽനിന്നു മുതിർന്ന രാഷ്ട്രീയ നേതാക്കൾ മാറാത്തിടത്തോളം കാംപസുകളിൽ പകയുടെ രാഷ്ട്രീയം അണയാൻ പോകുന്നില്ല. തനിക്കെന്ത് കിട്ടുമെന്ന പ്രലോഭന വിചാരത്തിൽനിന്ന് വിദ്യാർഥി നേതാക്കളും ഒഴിഞ്ഞുനിൽക്കുന്നില്ലെങ്കിൽ കാംപസുകളിൽ സഹപാഠിയുടെ ജീവന്റ പിടച്ചിൽ അവസാനിക്കാനും പോകുന്നില്ല. കലാലയങ്ങളിൽനിന്നു പടിയിറങ്ങിപ്പോയ സർഗാത്മക രാഷ്ട്രീയം വിദ്യാർഥികൾ തിരികെ പിടിക്കുന്നില്ലെങ്കിൽ കൂട്ടുകാരുടെ ജീവന് വേണ്ടിയുള്ള ആർത്തനാദങ്ങൾ ഇനിയും ഉയർന്നുകൊണ്ടേയിരിക്കും. അവരുടെ കുടുംബങ്ങളിൽ കണ്ണീരിന്റെ തോരാ മഴ പെയ്തുകൊണ്ടേയിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago