ഒറ്റക്കെട്ടായി എൽ.ഡി.എഫും യു.ഡി.എഫും; തിരുവില്വാമലയിൽ ബി.ജെ.പി ഔട്ട്
തിരുവില്വാമല (തൃശൂർ)
യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ ഒന്നിച്ചപ്പോൾ തിരുവില്വാമല പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണനഷ്ടം. തിങ്കളാഴ്ച നടന്ന പ്രസിഡൻ്റിനെതിരേയുള്ള അവിശ്വാസ വിജയത്തിനു പിന്നാലെ ഇന്നലെ നടന്ന വൈസ് പ്രസിഡൻ്റിനെതിരേയുള്ള അവിശ്വാസ വോട്ടെടുപ്പിലും ബി.ജെ.പിയെ പരാജയപ്പെടുത്തി.
പ്രസിഡൻ്റ് സ്മിത സുകുമാരനും വൈസ് പ്രസിഡൻ്റ് കെ. ബാലകൃഷ്ണനുമാണ് പുറത്തായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന പഞ്ചായത്തിൽ ഭാഗ്യത്തിൻ്റെ ബലത്തിലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.
പ്രസിഡൻ്റ് സ്മിത സുകുമാരനെതിരേയുള്ള അവിശ്വാസം ആറിനെതിരേ 11 വോട്ടുകൾക്കായിരുന്നു വിജയിച്ചതെങ്കിൽ വൈസ് പ്രസിഡൻ്റ് കെ. ബാലകൃഷ്ണനെതിരേയുള്ള പ്രമേയ വിജയം ആറിനെതിരേ 10 വോട്ടുകൾക്കായിരുന്നു. യു.ഡി.എഫ് അംഗം അഡ്വ. കെ.എ ഷബ്ന ആശുപത്രി കേസുമായി ബന്ധപ്പെട്ട് എത്താൻ വൈകി. 2020 ഡിസംബർ 29നു നടന്ന പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിൽ ഇടത് വോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് ഭാഗ്യത്തിൻ്റെ പിൻബലത്തിൽ ബി.ജെ.പി ഭരണം പിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."