വിവാദത്തിനൊടുവില്‍ വിവാദത്തോടെ മേല്‍പാലങ്ങള്‍ തുറന്നു
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.
ഓണ്‍ലൈന്‍ വഴിയാണ് രണ്ട് പാലങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഔദ്യോഗിക ഉദ്ഘാടനത്തിനു മുന്‍പ് വൈറ്റില പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചിയെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ചടങ്ങില്‍ രൂക്ഷമായി വിമര്‍ശിച്ചു.
പ്രതിസന്ധികളുടെ ഇടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ഇത്തരക്കാരെ ജനം തിരിച്ചറിയുമെന്നു പറഞ്ഞ മുഖ്യമന്ത്രി നീതിപീഠത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്കു കുടപിടിക്കാന്‍ ഒരുങ്ങുന്നതു നല്ലതാണോയെന്നു ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു.
ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരേ പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം. കൊച്ചിക്കാര്‍ക്കു വേണ്ടി സംസാരിക്കേണ്ടത് കൊച്ചി കോര്‍പറേഷനും ജനപ്രതിനിധികളുമാണ് വീ ഫോര്‍ കൊച്ചിയല്ലെന്നും ഓര്‍മപ്പെടുത്തിയ മന്ത്രി ജി സുധാകരന്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഇതു മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിപ്പിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു.
പാലാരിവട്ടം പാലം അടുത്ത മെയ് മാസത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക് മുഖ്യാഥിതിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."