HOME
DETAILS

സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം: പൊലിസ് നയത്തിനെതിരേ രൂക്ഷവിമർശനം ; കെ റെയിൽ പദ്ധതിക്കെതിരേയും പ്രതിനിധികൾ

  
backup
January 12 2022 | 03:01 AM

65231652-2


സ്വന്തം ലേഖകൻ
കോഴിക്കോട്
ഇടതുസർക്കാരിന്റെ പൊലിസ് നയത്തിനേതിരേയും കെ റെയിൽ പദ്ധതിക്കെതിരേയും സി.പി.എം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരേയുള്ള യു.എ.പി.എ കേസ് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിനെതിരേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. യു.എ.പി.എ ചുമത്താൻ മാത്രം അവർ കുറ്റം ചെയ്തിരുന്നോ എന്ന് പ്രതിനിധികൾ ചോദിച്ചു. യു.എ.പി.എ കേരളത്തിൽ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോ എന്നും വിമർശനം ഉയർന്നു.
യു.എ.പി.എ വിഷയത്തിൽ ദേശീയതലത്തിൽ എടുത്ത നിലപാട് എന്തുകൊണ്ട് പന്തീരാങ്കാവ് കേസിൽ ഉണ്ടായില്ലെന്നും ചോദ്യമുണ്ടായി. കേസുമായി മുന്നോട്ട് പോയതും അതിനെ ന്യായീകരിക്കേണ്ടി വന്നതും പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് ഫറോക്കിൽനിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. പൊലിസിൽനിന്ന് നീതി ലഭിക്കുന്നില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.


പാർട്ടിയുടെ പ്രാദേശിക നേതാക്കളോട് പൊലിസ് വളരെ മോശമായാണ് പെരുമാറുന്നത്. ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ തയാറാകുന്നില്ല. പാർട്ടി പ്രവർത്തകരെ ചെയ്യാത്ത കുറ്റത്തിന് പ്രതി ചേർക്കുന്ന സാഹചര്യമുണ്ടെന്ന് പേരാമ്പ്രയിൽനിന്നുള്ള പ്രതിനിധി വിമർശനം ഉയർത്തി.


നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിലുണ്ടായ തോൽവിയിൽ അന്വേഷണം വേണം. പ്രാദേശിക നേതൃത്വത്തിന് വലിയ വീഴ്ച പറ്റിയിട്ടുണ്ട്. വടകരയിലെ പാർട്ടി ഘടകങ്ങൾ നൽകിയ വോട്ടുകണക്കുകൾ എല്ലാം തെറ്റിയെന്നും വിമർശനമുണ്ടായി. കുറ്റ്യാടിയിലെ പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നുവെന്ന് പേരാമ്പ്രയിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.


2016ൽ കുറ്റ്യാടിയിൽ തോറ്റപ്പോൾ തന്നെ നടപടി എടുത്തിരുന്നെങ്കിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഇത്തവണയുണ്ടായ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ജില്ലാ നേതൃത്വത്തിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്നും വിമർശനങ്ങൾ ഉയർന്നു.മറ്റു ജില്ലകളിലെ പോലെ കെ റെയിൽ നടപ്പാക്കണം എന്നാശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയാണ് സമ്മേളനം തുടങ്ങിയതെങ്കിലും കോഴിക്കോട് സൗത്തിലേയും കൊയിലാണ്ടിയിലേയും സമ്മേളന പ്രതിനിധികൾ പദ്ധതിയെ വിമർശിച്ചു. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തതിൽ തന്നെ പലതരം പ്രശ്‌നങ്ങളുണ്ടെന്നും ഇതേ നിലയിലാണ് കെ റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാവുമെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വേദിയിലിരുത്തിയാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. വൈകിട്ട് ജില്ലാ സെക്രട്ടറി പി. മോഹനനും മുഖ്യമന്ത്രി പിണറായി വിജയനും ചർച്ചയ്ക്ക് മറുപടി പറഞ്ഞു. അതേസമയം, പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ നിലപാട് ആവർത്തിച്ചു. അലനും താഹക്കും തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago