വാക്‌സിന്‍ വിതരണം 16 മുതല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ മാസം 16 മുതല്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിക്കും.
ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടുന്ന മൂന്നൂ കോടിയോളം വരുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ആദ്യഘട്ടത്തിനു ശേഷം 50 വയസിനു മുകളിലുള്ളവരും 50 വയസിനു താഴെയുള്ള വിവിധ തരത്തിലുള്ള അസുഖബാധിതരും ഉള്‍പ്പെടെ 27 കോടി ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും. വാക്‌സിനേഷനു വേണ്ടി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന തയാറെടുപ്പുകളും രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിയും യോഗം അവലോകനം ചെയ്തു. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇതില്‍ കൊവിഷീല്‍ഡ് വാക്‌സിനായിരിക്കും ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുക. വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനു മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകള്‍ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."