പൊലിസിലെ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനം; മുഴുവനായി കുറ്റപ്പെടുത്താനാവില്ല; മുഖ്യമന്ത്രി
കോഴിക്കോട്: പൊലീസിലെ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനമാണ് പൊതുജനങ്ങളോടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അതിന്റെ പേരില്‍ പൊലീസിനെ മുഴുവനായി കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസിന് പോരായ്മകളും പ്രശ്‌നങ്ങളുമുണ്ടെന്നും അവരെ കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യു.എ.പി.എ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്‌തോവെന്ന മറ്റൊരു സുപ്രധാന ചോദ്യമായിരുന്നു സമ്മേളന വേദിയില്‍ സിപിഎം പ്രതിനിധികള്‍ ഉന്നയിച്ചത്. ആ ചോദ്യത്തിനും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി മറന്നില്ല.
യുവജന രംഗത്തും എസ്.എഫ്.ഐയിലും ഉള്ളവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കണം. വഴിതെറ്റിയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കണം. അകാരണമായി ആരെയും ജയിലടയ്ക്കണമെന്നില്ലെന്ന് പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."