HOME
DETAILS

തിരിച്ചുകിട്ടുന്നതിന്റെ സുഖം

  
backup
January 10 2021 | 02:01 AM

546526-2

 


കിട്ടിയില്ലെങ്കില്‍ സഹിക്കുന്ന മനുഷ്യന്‍ കിട്ടിയത് കൈവിട്ടുപോയാല്‍ സഹിക്കാത്തതെന്തുകൊണ്ടാണ്..? അഞ്ചു പൈസ പോലും കൈയ്യിലില്ലാതിരുന്നപ്പോള്‍ മനസ് തകരാത്തവന്‍ ഒരു ലക്ഷത്തില്‍നിന്ന് അന്‍പതിനായിരം മോഷണം പോയാല്‍ തളര്‍ന്നുപോകുന്നതിന്റെ കാരണമെന്തായിരിക്കും..? സീറ്റു കിട്ടാതിരുന്നാല്‍ നില്‍ക്കാന്‍ സന്നദ്ധനാകുന്നവന്‍ കിട്ടിയ സീറ്റ് മറ്റൊരാള്‍ കൈയ്യടക്കിയാല്‍ നില്‍പ്പുറക്കാത്ത കളികളിക്കുന്നതിന്റെ രഹസ്യമെന്താണ്..?


കിട്ടാത്ത മുന്തിരി പരമാവധി പോയാല്‍ പുളിക്കുകയേ ഉള്ളൂ. പക്ഷേ, കിട്ടിയ മുന്തിരി നഷ്ടപ്പെട്ടാല്‍ പുളിക്കുക മാത്രമല്ല, കയ്ക്കുക കൂടി ചെയ്യും. നഷ്ടമായത് തിരിച്ചു കിട്ടിയാലേ ആര്‍ക്കും അടക്കം വരികയുള്ളൂ. അങ്ങനെ തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്ന ഒരു മധുരമുണ്ട്. കഴിച്ചാല്‍ കിട്ടുന്ന മധുരത്തെയും വെല്ലുന്ന മധുരം..! ആ മധുരം പകരാന്‍ ജീവിതത്തില്‍ എത്ര പേര്‍ക്ക് സാധിക്കുന്നു എന്നിടത്താണ് ജീവിതത്തിനു വിലയും മൂല്യവും കൈവരുന്നത്.
നഷ്ടമായാല്‍ നികത്താനുള്ള വഴിയാണ് മനുഷ്യന്‍ ആദ്യം ആലോചിക്കുക. പിന്നെ തിരയാം എന്നു പറഞ്ഞ് സമാധാനിപ്പിച്ചാലും മനസ് അനുവദിക്കില്ല. നഷ്ടപ്പെട്ടത് പത്തുരൂപയാണെന്നിരിക്കട്ടെ. നഷ്ടപരിഹാരമായി വേറൊരാള്‍ നൂറു രൂപ തന്നുവെന്നും വയ്ക്കുക. എന്നാലും ആ പത്തുരൂപയുടെ പിന്നാലെയായിരിക്കും കണ്ണുകള്‍. അതു തിരിച്ചു കിട്ടിയെങ്കില്‍ എന്ന മോഹത്തിലായിരിക്കും മനസ്.


നഷ്ടം ആര്‍ക്കും ഇഷ്ടമില്ല. അതെത്ര ചെറുതാണെങ്കിലും ആ അനുഭവത്തോട് സമരസപ്പെടാന്‍ സമയമെടുക്കും. തന്റെ വാഹനം ചെറുതായൊന്ന് കല്ലിലുരസിപ്പോയാലുള്ള മാനസികാവസ്ഥ ആലോചിച്ചു നോക്കൂ. അല്ലെങ്കില്‍ മറ്റൊരു വാഹനം തന്റെ വാഹനത്തെ ഉരസി കടന്നുപോയാല്‍.. തന്റെ പുതിയ വീടിന്റെ ചുമരില്‍ ഏതെങ്കിലും വികൃതിപ്പയ്യന്‍ ചെറിയൊരു വര വീഴ്ത്തിയാല്‍.. തന്റെ അഭിമാനത്തിനു കോട്ടമാകുന്ന ഒരക്ഷരമെങ്കിലും ആരെങ്കിലും ഉരിയാടിയാല്‍..
നഷ്ടം തിരിച്ചുപിടിക്കാന്‍ എത്ര വലിയ കഷ്ടപ്പാടിനും മനുഷ്യന്‍ സന്നദ്ധനായേക്കും. നൂറു രൂപയുടെ വസ്തു തിരിച്ചു കിട്ടാന്‍ ഇരുന്നൂറു രൂപ ചെലവിടുന്നവരുടെ മനോനില നഷ്ടം എത്ര അനിഷ്ടകരം എന്നാണു വിളിച്ചോതുന്നത്. ചെറിയ നഷ്ടം വരുത്തിയതിനു പ്രതികാരമായി ചിലര്‍ കനത്തനഷ്ടം വരുത്തിവയ്ക്കും. പത്തു രൂപയുടെ ഗ്ലാസ് പൊട്ടിച്ചതിനു പ്രതികാരമായി വിലമതിക്കാനാകാത്ത കുട്ടിയുടെ മനസിനെ പൊട്ടിക്കുന്ന രക്ഷിതാക്കളെ കാണാറില്ലേ. രണ്ടു രൂപയുടെ പ്രശ്‌നത്തിനു വിലയേറിയ ബന്ധങ്ങളെ തകര്‍ക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ. നഷ്ടബോധം ഉല്‍പ്പാദിപ്പിക്കുന്ന വികാരം എത്ര തീവ്രമായിരിക്കുമെന്നാണ് അതറിയിക്കുന്നത്.


നഷ്ടം ഇഷ്ടപ്പെടാത്ത മനുഷ്യനെ സംതൃപ്തമാക്കാന്‍ നഷ്ടപരിഹാരങ്ങള്‍ക്കും പരിധിയുണ്ടെന്നതാണ് വലിയ വെല്ലുവിളി..! പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളെ മറ്റെന്തെങ്കിലും നഷ്ടപരിഹാരങ്ങള്‍ ഉപയോഗിച്ച് തല്‍ക്കാലം നികത്തുകയെന്നല്ലാതെ മറ്റെന്തു ചെയ്യാന്‍..? ഇരുപതു രൂപ വില വരുന്ന തന്റെ കളിപ്പാവയെ വല്ലവരും തട്ടിയെടുത്താല്‍ കുട്ടി കരഞ്ഞാര്‍ക്കുന്നതു കാണാം.. പകരമായി ഇരുപതിനായിരം രൂപയല്ല, ഇരുപത് ലക്ഷത്തിന്റെ വസ്തു കൊടുത്താലും അവന്‍ തൃപ്തനാകില്ല. മകന്‍ നഷ്ടമായ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ പത്തു ലക്ഷം പ്രഖ്യാപിച്ചാല്‍ അവരുടെ കണ്ണീരുണങ്ങുമോ..? ഇല്ലല്ലോ.. നഷ്ടത്തെ പരിഹരിക്കാന്‍ നഷ്ടപ്പെട്ടതുതന്നെ തിരിച്ചു കിട്ടണം. അല്ലെങ്കില്‍ ക്ഷമയും സഹനവും ഉപയോഗിച്ച് മനസിനെ മെരുക്കിയെടുക്കാന്‍ കഴിയണം.
മൂഢനായ ഹബന്നഖയെ കേട്ടുകാണുമല്ലോ.. വങ്കത്തങ്ങള്‍കൊണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച കഥാപാത്രം. യസീദ് ബിന്‍ സര്‍വാനല്‍ ഖൈസിയെന്നാണ് യഥാര്‍ഥ പേര്. അറബിയില്‍ അഹ്മഖു മിന്‍ ഹബന്നഖ എന്നൊരു പ്രയോഗം തന്നെയുണ്ട്. ഹബന്നഖയെക്കാള്‍ വലിയ വിഡ്ഢി എന്നര്‍ഥം. അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധമായ ഒരു കഥ പറയാം:ഒരിക്കല്‍ ഹബന്നഖയുടെ ഒട്ടകം കാണാതായി. സ്വാഭാവികമായും പ്രയാസം ഉണ്ടാകുമല്ലോ. ഒട്ടകത്തെ തിരിച്ചു കിട്ടാനുള്ള മോഹത്താല്‍ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി; വിചിത്രമായൊരു പ്രഖ്യാപനം.
''എന്റെ ഒട്ടകത്തെ കണ്ടെത്തുന്നവര്‍ക്ക് ഞാനതു നല്‍കുന്നതായിരിക്കും..!''
ആളുകള്‍ ചോദിച്ചു: ''ഒട്ടകത്തെ കണ്ടെത്തുന്നവര്‍ക്കുതന്നെ ഒട്ടകത്തെ നല്‍കുമെങ്കില്‍ എന്തിനാണ് അതിനെ അന്വേഷിച്ചു നടക്കുന്നത്..?''
ഹബന്നഖ പറഞ്ഞു: ''നഷ്ടപ്പെട്ടതു കണ്ടെത്തുന്നതിന്റെ സുഖം നിങ്ങള്‍ക്കറിയില്ല..''


നഷ്ടപ്പെട്ടത് എത്ര ചെറുതാണെങ്കിലും തിരിച്ചു കിട്ടുമ്പോഴുള്ള സുഖവും സമാധാനവും ഒട്ടും ചെറുതായിരിക്കില്ല. എങ്കില്‍ തിരിച്ചു കിട്ടാന്‍ സഹായിക്കുന്നവരോടുള്ള ഇഷ്ടത്തിലും കുറവുകള്‍ കാണില്ല. ജീവിതത്തില്‍ സമാധാനം നഷ്ടപ്പെട്ടവര്‍ക്ക് സമാധാനമേകാന്‍ കഴിയുന്നവര്‍ ജനപ്രീതിയാര്‍ജ്ജിക്കുന്നതതുകൊണ്ടാണ്. കിട്ടിയ സമാധാനം നഷ്ടപ്പെടുത്താന്‍ നടക്കുന്ന സാമൂഹികവിരുദ്ധരെ ജനം ദൂരെ നിര്‍ത്തുന്നതും അതുകൊണ്ടാണ്.


ഇല്ലാത്തവര്‍ക്ക് എന്തുകൊടുത്താലും തൃപ്തിയാകും. നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ടതു കൊടുത്താലേ സമാധാനമാകൂ. ഇല്ലാത്തവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ അനേകരുണ്ട്. നഷ്ടപ്പട്ടവര്‍ക്കു നഷ്ടമായതു കണ്ടെത്താനും തിരിച്ചുകിട്ടാനും സഹായിക്കുന്നവര്‍ ന്യൂനപക്ഷമേയുള്ളൂ. ആ ന്യൂനപക്ഷങ്ങള്‍ക്കാണ് ഹൃദയങ്ങളെ വേഗത്തില്‍ കവരാന്‍ കഴിയുക. തന്നവരെ മറന്നാലും തിരയാന്‍ കൂട്ടുനിന്നവരെ മറക്കാനാകില്ല. അവരുടെ ശരീരങ്ങള്‍ മണ്ണില്‍ കിടന്നാലും ഓര്‍മകള്‍ ഹൃദയങ്ങളില്‍ ജ്വലിച്ചുവാഴും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago