' സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം' കെ റെയില്‍ പ്രചാരണത്തിനായി കോടികള്‍ മുടക്കാനൊരുങ്ങി സര്‍ക്കാര്‍
കൊച്ചി: പണമിറക്കി കെ റെയിലില്‍ വിശ്വാസം നേടാന്‍ സംസ്ഥാന സര്‍ക്കാര്‍.
പ്രചാരണത്തിനായി കോടികള്‍ മുടക്കാനൊരുങ്ങുകയാണ്. ബോധവത്കരണത്തിന് ലഘുലേഖ ഇറക്കാനാണ് സര്‍ക്കാര്‍ തയാറാവുന്നത്. ഡി.പി.ആര്‍ പുറത്ത് വിടാതെയാണ് ലഘുലേഖയുമായി ബോധവത്കരണത്തിന് സര്‍ക്കാര്‍ ഇറങ്ങുന്നത്.
40 പേജാണ് ലഘുലേഖയില്‍ ഉണ്ടാവുക. 50 ലക്ഷം ലഘുലേഖകള്‍ അച്ചടിക്കും. അച്ചടിക്കുന്നതിനും വിതരണത്തിനുമായി ടെന്‍ഡര്‍ വിളിച്ചു. 'സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം' എന്ന തലക്കെട്ടിലാകും ലഘുലേഖ പുറത്തിറക്കുക. ഈ മാസം ആറാം തീയതിയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്കേഷന്‍ വകുപ്പില്‍ നിന്നാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.
ലഘുലേഖ അച്ചടിച്ച് വകുപ്പ് നിര്‍ദേശിക്കുന്ന കേന്ദ്രങ്ങളില്‍ അതായത് സംസ്ഥാനത്തുടനീളമുള്ള ജില്ലകളില്‍ വിതരണം ചെയ്യണമെന്നും ടെണ്ടറില്‍ പറയുന്നുണ്ട്.
കേരളത്തിനകത്ത് ആസ്ഥാന ഓഫീസും പ്രസും സ്വന്തമായി പ്രസുമുള്ള സ്ഥാപനത്തെ മാത്രമേ പരിഗണിക്കുകയൊള്ളൂ എന്നും മൂന്ന് കോടി രൂപയുടെ വാര്‍ഷിക ടേണ്‍ ഓവര്‍ ഉള്ള സ്ഥാപനമായിരിക്കണമെന്നും ടെണ്ടര്‍ നോട്ടീസില്‍ പ്രത്യേകം പറയുന്നുണ്ട്. പ്രചാരണത്തിനായി കോടികള്‍ ചെലവഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."