ജയം തുടരാന്‍ കൊമ്പന്മാര് ഇന്ന് ഒഡിഷക്കെതിരേ കൊമ്പുകോര്‍ക്കുന്നു
പനജി: ജയം തുടരാന്‍ ഇന്ന് ഐ.എസ്.എല്ലിലെ രണ്ടാംപാദത്തിന്റെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുമ്പോള്‍ ടീം താരങ്ങളുടെയും ക്ലബ്ബിനെ നെഞ്ചിലേറ്റുന്നവരുടെയും പ്രതീക്ഷ വാനോളം. എട്ടാം സ്ഥാനത്തുള്ള ഒഡിഷ എഫ്.സിയാണ് എതിരാളികള്‍.
കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്. ഇതോടെ പരാജയമറിയാതെ ഒമ്പത് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പൂര്‍ത്തീകരിച്ചത്.
പരാജയപ്പെട്ടതാവട്ടെ, ആദ്യ മത്സരത്തില്‍ മാത്രം എടികെ മോഹന്‍ ബഗാനെതിരേ. പിന്നീടുള്ള മത്സരങ്ങളില്‍ ടീമിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതിനിടെ ഒഡിഷ എഫ്.സിയെയും മുട്ടുകുത്തിച്ചു. ആദ്യപാദ മത്സരത്തില്‍ 21നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.
അന്ന് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ട് തുറന്ന വാസ്ക്വസ് മികച്ച ഫോമിലാണെന്നതിനാല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. വാസ്ക്വസിനോടൊപ്പം അഡ്രിയാന്‍ ലൂണയും ഗോളിനായി വഴിയൊരുക്കിയും ആവശ്യ ഘട്ടത്തില്‍ ഗോള്‍ കണ്ടെത്തിയും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
എന്നാല്‍ ഗോള്‍ മഴ വീണ അവസാന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ 42ന് പരാജയപ്പെടുത്തിയാണ് ഒഡിഷയുടെ വരവ്. 17 പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുള്ളത്. എട്ടാം സ്ഥാനത്തുള്ള ഒഡിഷയ്ക്ക് 13 പോയിന്റുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."