സഊദിയിൽ നിന്ന് പോകുന്ന വിമാന യാത്രികർക്ക് കൊറോണ വാക്‌സിൻകുത്തിവെപ്പ് നിർബന്ധമോ? മന്ത്രാലയം പ്രതികരിച്ചു
റിയാദ്: മാർച്ച് മുപ്പത്തിയൊന്നിന് ശേഷം വിമാന വിലക്ക് പൂർണ്ണമായും നീക്കുന്നതോടെ അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പൂർവ്വ സ്ഥിതിയിൽ ആകുമെങ്കിലും രാജ്യത്ത് നിന്ന് പോകുന്നവർക്ക് വാക്‌സിൻ കുത്തിവെപ്പ് നിർബന്ധമാക്കുകയില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. യാത്ര പോകുന്നവർ വാക്സിനേഷൻ എടുക്കണമെന്ന് വ്യവസ്ഥകളൊന്നുമില്ല. ഇതിനുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുന്നു. ഈ കാര്യം രാജ്യവുമായി ബന്ധപ്പെട്ടതാണ്. മറ്റ് രാജ്യങ്ങൾ ഇത് പ്രയോഗിക്കുന്നുണ്ടാകാം, പക്ഷേ, സഊദിയിൽ ഇതുവരെ ഇത്തരത്തിലുള്ള ഒരു നിബന്ധനയും കൊണ്ട് വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സഊദി ആരോഗ്യ മന്ത്രാലയം അടുത്തിടെ ഹെൽത്ത് പാസ്‌പോർട്ട് പുറത്തിറക്കിയിരുന്നു. ഇതോടെ അന്താരാഷ്‌ട്ര യാത്രകൾക്ക് ഹെൽത്ത് പാസ്‌പോർട്ട് നിർബന്ധമാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സഊദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച വിശദീകരണവുമായി രംഗത്തെത്തിയത്. രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ച് കഴിഞ്ഞവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷൻ വഴിയാണ് ആരോഗ്യ പാസ്‌പോർട്ട് മന്ത്രാലയം നൽകുന്നത്. കൊവിഡിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിച്ചയാളാണെന്ന് തിരിച്ചറിയാനാണ് ഇത് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."