മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടല്‍; വീട്ടു ജോലിക്കെത്തിയ ശ്രീലങ്കൻ ദമ്പതികൾ നാടണഞ്ഞു
അൽ ഖസീം: ഒരു വര്‍ഷത്തോളമായി ശമ്പളം കൃത്യമായി ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന ശ്രീലങ്കൻ കുടുംബത്തിന് തുണയായി മലയാളി സാമൂഹ്യ പ്രവർത്തകർ. അൽഖസീമിൽ സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവർ, വീട്ടു വേലക്കാരി ജോലികൾക്കായെത്തിയ ദമ്പതികളാണ് ഒടുവിൽ ദുരിതക്കടലിൽ നിന്ന്നും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവര്‍ത്തകരുടെ തുണയിൽ നാട്ടിലേക്ക് തിരിച്ചത്. ഏകദേശം ഒരു വർഷം മുമ്പാണ് ശ്രീലങ്കൻ സ്വദേശിയായ ഫരീദും ഭാര്യയും അൽ ഖസിമിലെ ബുഹരിയയിൽ ഹൗസ് ഡ്രൈവറും,ഹൗസ് മെയ്ഡുമായി എത്തിയത്. ആദ്യ നാളുകളിൽ ശമ്പളം കൃത്യമായി കിട്ടിയെങ്കിലും പിന്നീടു അത് ഉണ്ടായില്ല.
മാത്രമല്ല ഹൗസ് ഡ്രൈവർ ജോലിക്ക് പുറമേ മറ്റ് കൺസ്ട്രക്ക്ഷൻ ജോലികൾ എടുക്കുവാൻ ഇദ്ദേഹത്തെ സ്പോൺസർ നിർബന്ധിക്കുകയും ചെയ്‌തു. ഇതിനിടെ വീട്ടു ജോലിക്കാരിയായി എത്തിയ ഇദ്ദേഹത്തിന്റെ ഭാര്യ ഗർഭിണി ആയെങ്കിലും ജോലി എടുക്കാൻ നിർബന്ധിതയായി. ജോലിഭാരവും ഒപ്പം ശമ്പളവും ലഭിക്കാതെയും ബുദ്ധിമുട്ടിയ കുടുംബം സോഷ്യല്‍ ഫോറം പ്രവർത്തകരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
വിഷയത്തിൽ ഇടപെട്ട സോഷ്യല്‍ ഫോറം അൽ ഖസിം ബ്ലാക്ക് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഉപ്പള സ്പോൺസറുമായി നിരന്തരം സംസാരിക്കുകയും അവസാനം ഒരാൾക്കുഉള ടിക്കറ്റു തുക മാത്രം നൽകി എക്സിറ്റ് നൽകാമെന്ന് സമ്മതിക്കുകയും ചെയ്‌തു. ശ്രീലങ്കയിലെ ക്വാറന്റെയ്ൻ ചെലവടക്കം ഒരു വലിയ തുക ഈ കുടുംബത്തിന് താങ്ങാൻ കഴിയില്ലെന്ന് മനസിലാക്കിയ അബ്ദുൽ റഹ്മാൻ ഉപ്പള പൊതുജനങ്ങളുടെ സഹായത്താൽ ആ തുക സമാഹരിക്കുകയും ഇവർക്ക് നൽകി നാട്ടിലേക്ക് യാത്ര അയക്കുകയുമായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."