കെ റെയില്‍: ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി
കൊച്ചി: ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗൗരവമായ പരാമര്‍ശമാണ് നടത്തിയത്. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ല.
ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. കെ റെയില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെക്കുറിച്ച് വ്യക്തതയില്ല. കേന്ദ്രം നിലപാടു വ്യക്തമാക്കണം.
കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന് ഹാജരാകുന്നത് ശരിയല്ല. രണ്ടു കക്ഷികള്‍ക്കും ഈ കേസില്‍ ഭിന്നതാല്പര്യമുണ്ട്.
സര്‍വേ നിയമപ്രകാരം പദ്ധതിക്കായി സര്‍വേ നടത്തുന്നതിനു കോടതി എതിരല്ല. കല്ലിടലിന്റെ പേരില്‍ വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ പാടില്ല. നിയമപ്രകാരമുള്ള കല്ലുകള്‍ മാത്രമേ പാടുള്ളൂവെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."