HOME
DETAILS

വംശഹത്യ ചെറിയ ആശയമല്ല

  
backup
January 12 2022 | 20:01 PM

4563-6532-delhi-notes-2022


1984ൽ ഡൽഹിയിലെ വിജ്ഞാൻഭവനിൽ ചേർന്ന ആദ്യത്തെ ധർമ്മ സൻസദിലാണ് രാമജൻമഭൂമി പ്രശ്‌നം രാജ്യതലത്തിൽ ഏറ്റെടുക്കാൻ വിശ്വഹിന്ദു പരിഷത്ത് തീരുമാനിക്കുന്നത്. അയോധ്യയിൽ മാത്രമുള്ള രാജ്യശ്രദ്ധ അത്രയൊന്നും ആകർഷിക്കാത്ത ഭൂമി തർക്കമായിരുന്നു ബാബരി വിഷയം അതുവരെ. അയോധ്യ ബി.ജെ.പി ഏറ്റെടുക്കുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞ് 1991ലാണ്. 1996ലാണ് ആദ്യമായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ രാമക്ഷേത്ര നിർമാണം ഇടംപിടിക്കുന്നത്. വഴിയെന്തായിരുന്നാലും ഇന്ന് രാമജൻമഭൂമി സാധ്യമായിരിക്കുന്നു. വിശ്വാസത്തിന്റെ ന്യായത്തിൽ അതിലെ അനീതികളെ ജനം മറന്നു. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ ചേർന്ന ഇതുപൊലൊരു ധർമ്മ സൻസദിലാണ് മുസ്ലിംകൾക്കെതിരേ വ്യാപകമായ വംശഹത്യാ ആഹ്വാനം ഉയർന്നുവന്നിരിക്കുന്നതെന്നത് ഭയപ്പെടുത്തുന്നതാണ്.


വംശഹത്യാ ആഹ്വാനവും അതിനോടുള്ള നിയമവ്യവസ്ഥയുടെ മൗനവും അത്ര ലളിതമായി കാണരുത്. വംശഹത്യകളാണ് ബി.ജെ.പിക്ക് ഭരണാധികാരം സാധ്യമാക്കിയത്. രാജ്യവ്യാപകമായൊരു വംശഹത്യയെന്നത് നടപ്പാക്കാൻ കഴിയാത്തതൊന്നുമല്ല ഇന്ത്യയിൽ.
1985ൽ ഉഡുപ്പിയിൽ ചേർന്ന രണ്ടാം ധർമ്മ സൻസദിലാണ് കൃഷ്ണ ജൻമസ്ഥാനും കാശി വിശ്വനാഥ ക്ഷേത്രവും വിശ്വഹിന്ദു പരിഷത്ത് ഉന്നയിക്കുന്നത്. വർഷങ്ങൾക്കിപ്പുറം ഇത് ബി.ജെ.പിയുടെ അജൻഡയാണ്. ധർമ സൻസദുകളിലെ വംശഹത്യാഹ്വാനങ്ങൾ ഒറ്റ രാത്രി കൊണ്ട് രൂപംകൊണ്ടതല്ല. വർഷങ്ങളായി അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. യൂറോപ്പിലെ ജൂത കൂട്ടക്കൊലയ്ക്കും റുവാണ്ടൻ വംശഹത്യക്കും റോഹിംഗ്യൻ വംശഹത്യക്കും മുമ്പെല്ലാം ധർമ സൻസദ് മാതൃകയിൽ ചടങ്ങുകൾ നടന്നിരുന്നു. ജെനോസൈഡ് വാച്ച് പ്രസിഡന്റ് ഗ്രിഗറി എച്ച്. സ്റ്റാന്റൻ വംശഹത്യക്ക് മുമ്പുള്ള പത്ത് ഘട്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. വർഗീകരണമാണ് ഇതിൽ ആദ്യത്തേത്. ഒരു വിഭാഗത്തെ രാജ്യത്തിന്റെ വിഭവങ്ങളിൽ അവകാശമില്ലാത്തവരാണെന്ന് പ്രഖ്യാപിക്കും. ന്യൂനപക്ഷം എല്ലാം തട്ടിയെടുക്കുന്നുവെന്നും അത് തടയണമെന്നും പറയും.


നാസി ജർമ്മനിയിലും മ്യാൻമറിലും പൗരത്വനിയമം കൊണ്ടുവന്നാണ് അവകാശങ്ങൾ ഇല്ലാതാക്കിയത്. 1924 വരെ സ്വന്തം നാട്ടുകാരായ അമരിന്ത്യക്കാർക്ക് അമേരിക്ക പൗരത്വം നൽകിയിരുന്നില്ല. വംശത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വേർതിരിവാണ് ഇതിന്റെ ആദ്യപടി. ചിഹ്നവത്കരണമാണ് രണ്ടാമത്. വംശഹത്യ നടത്തേണ്ടവരെ തിരിച്ചറിയാനുള്ള ചിഹ്നങ്ങളെക്കുറിച്ച് സംസാരിക്കും. വേഷം, വസ്ത്രധാരണാ രീതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ഇത് നടക്കുക. വിവേചനമാണ് മൂന്നാമത്തേത്. തുല്യ നീതി ലഭിക്കില്ല. അധികാരത്തിൽനിന്ന് മാറ്റി നിർത്തും. അവകാശങ്ങൾ നിഷേധിക്കപ്പെടും. വംശഹത്യ നടത്തേണ്ടവരെ മനുഷ്യരായി പരിഗണിക്കില്ലെന്നതാണ് നാലാമത്. മൃഗങ്ങൾ, പുഴുക്കൾ, പകർച്ചവ്യാധി തുടങ്ങിയവയോട് ഉപമിച്ചതാണ് സംസാരിക്കുകയും പരിഗണിക്കുകയും ചെയ്യുക.


വംശഹത്യ നടത്തുന്നവർ സംഘടിത സ്വഭാവം കാട്ടുമെന്നും ഇന്ത്യയിലെ ആർ.എസ്.എസ് അതിലൊന്നാണെന്നും ഗ്രിഗറി എച്ച്. സ്റ്റാന്റൻ പറയുന്നു. വിഭജനമുണ്ടാക്കൽ, പല രീതിയിൽ ദ്രോഹിക്കൽ, വേരറുക്കൽ തുടങ്ങിയവയെല്ലാം നടക്കും. ഇതിനെല്ലാമിടയിലാണ് വംശഹത്യക്കുള്ള തയാറെടുപ്പുകളുണ്ടാകുക. കൂട്ടക്കൊലകൾക്ക് ശേഷം അത് നിഷേധിക്കുകയും കൊല നടത്തിയത് മറച്ചുവയ്ക്കുകയും ചെയ്യുകയാണ് അവസാനത്തേതെന്നും ഗ്രിഗറി പറയുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലിക ലക്ഷണങ്ങളിൽനിന്ന് ഗ്രിഗറി എച്ച്. സ്റ്റാന്റൻ പറഞ്ഞ പത്തുകാര്യങ്ങളും വായിച്ചെടുക്കാനാവും. വംശഹത്യയെന്തെന്നറിയണമെങ്കിൽ ഒരിക്കലെങ്കിലും ഗുജറാത്ത് വംശഹത്യയിലെ ഇരകളിൽനിന്ന് തന്നെ അത് കേൾക്കണം. നരോദാപാട്യയിൽ നിന്നുള്ള ജാവേദ് ഉസ്മാൻ ഖാൻ എന്ന 11കാരന്റെ കഥ കേൾക്കുക. ഉമ്മ നൂർജഹാൻ ബീഗത്തെയും തയ്യൽക്കാരനായ പിതാവിനെയും ഹിന്ദുത്വവാദികൾ കഴുത്തും കൈയും അരിഞ്ഞുതള്ളുന്നതു ജാവേദ് കണ്ടിരുന്നു. ബാലൻ ഭയാക്രാന്തനായി തലങ്ങും വിലങ്ങും ഓടി. മൂളിവീശുന്ന വാളുകളുടെയും പന്തങ്ങളുടെയും പാതയിൽ നൂർജഹാൻ ബീഗത്തിന്റെ അംഗഭംഗം വന്ന ജഡവും കടന്ന് അവൻ വീട്ടിലേക്കു തന്നെ തിരിഞ്ഞോടി. എരിയുന്ന വീടിനുമുന്നിലവൻ കണ്ട കാഴ്ച<bha>;</bha> തീപിടിച്ച വീടിന്റെ മുന്നിലെ മണ്ണിൽ വിവസ്ത്രയായി ബോധംകെട്ടു കിടക്കുന്ന സഹോദരി 18കാരി സഫിയാബാനു. അവളുടെ ദേഹത്ത് വികൃതരതി നടത്തുന്ന ഹിന്ദുത്വവാദി. എല്ലാം കഴിഞ്ഞ് വേഷം ശരിയാക്കിയ അയാൾ കന്നാസ് തുറന്ന് പെട്രോൾ സഫിയയുടെ ദേഹത്തൊഴിച്ചു. തീപ്പെട്ടിയുരച്ചിട്ടു. കണ്ണടച്ചു തുറക്കുമ്പോൾ അഗ്നിയിരമ്പുന്ന സഹോദരി ചാടിത്തുള്ളിപ്പിടയുന്നു. തീയാളുന്ന നഗ്നമേനിയിൽ കണ്ണുനട്ടുനിന്നു കാഴ്ച ആസ്വദിക്കുകയാണു കൂടെയുള്ള കൊലയാളികൾ. സർവ ശക്തിയുമെടുത്ത് പെൺകുട്ടി എഴുന്നേൽക്കുമ്പോൾ വയറ്റിലാഞ്ഞുചവിട്ടി അവർ.


അരുതെന്ന് വിചാരിച്ചിട്ടും പുറത്തുചാടിയ നിലവിളി, കൊലയാളിയുടെ ശ്രദ്ധ ജാവേദിലേക്കു തിരിച്ചു. ജാവേദ് വീണ്ടുമോടി. ജാവേദ് ഇന്ന് എവിടെയാണെന്നറിയില്ല. അഹമ്മദാബാദ് നഗരത്തിന്റെ അഴുക്കുകൂനകൾക്കിടയിൽ രൂപംകൊണ്ട മുസ്‌ലിം വാസസ്ഥലികളിൽ പുഴുക്കൾക്കു തുല്യമായി ജീവിയ്ക്കുന്ന മനുഷ്യർക്കിടയിൽ ജാവേദുമുണ്ടാകാം. സ്വന്തം നാട്ടിൽ ഒരു ചാവാലിപ്പട്ടിയുടെ വിലയും നിലയും പോലും ലഭിക്കാതെ അഭയാർഥികളായ മാതാക്കളും പിതാക്കളും മക്കളും സഹോദരങ്ങളും രാജ്യത്ത് ഇപ്പോഴുമുണ്ട്. ഉത്തരമില്ലാത്ത ചോദ്യത്തിന്റെ, ശൂന്യഭാവിയുടെ, അനാഥത്വത്തിന്റെ, അവഹേളങ്ങളുടെ അന്തമില്ലാത്തതും കണ്ണിബന്ധമറ്റതുമായൊരു ചങ്ങലയാണ് ഗുജറാത്ത് വംശഹത്യയുടെ കഥ.
ഗർഭപാത്രത്തിലെ ഭ്രൂണങ്ങളെയും മുലകുടിക്കുന്ന കൈക്കുഞ്ഞുങ്ങളെയും കൊത്തിനുറുക്കി അഗ്നിയിലേക്കെറിയുന്ന ഹിന്ദുത്വവാദ ഭീകരതയുടെ മനഃശാസ്ത്രം ആരും കണ്ടെത്തിയിട്ടില്ല. പത്തായത്തിൽ എലികളെന്നപോലെ ബസ്തികളിൽ കുടുങ്ങിയ സ്ത്രീകളെയും കൂട്ടികളെയും വാളിനും ശൂലത്തിനും കുത്തിയും വെട്ടിയും നുറുക്കി തീയിട്ട്, രക്തത്തിന്റെയും പുകയുടെയും നിറം മാറ്റാൻ കുമ്മായം തേക്കുന്ന ഹിന്ദുത്വഭീകരതയുടെ ഗുജറാത്ത് ഏറെ ദൂരൈയല്ല. നമ്മളനുവഭവിക്കാത്തത് കൊണ്ട് വംശഹത്യ നമ്മേ അത്രയൊന്നും അലോസരപ്പെടുത്തുന്ന വാക്കല്ല. എന്നാൽ ഒന്നും വിദൂരമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago