ഇരുപത്തി അഞ്ചാം വയസില്‍ മത്സരിക്കുന്നവര്‍ 75ാം വയസ്സിലും മത്സരിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യും, യുവാക്കള്‍ക്ക് അവസരം നല്‍കണം; ശശീന്ദ്രനെതിരെ എന്‍.സി.പി യുവജന വിഭാഗം
കോഴിക്കോട്: എന്‍.സി.പി യില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലെ വാക്ക്‌പോര് ശക്തമാകുന്നതിനിടെ എ.കെ ശശീന്ദ്രനെ ലക്ഷ്യം വെച്ച് എന്‍.സി.പി യുവജന വിഭാഗം രംഗത്ത്. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറി നില്‍ക്കണമെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ മന്ദിരാട് ആവശ്യപെട്ടു.
ഇരുപത്തി അഞ്ചാം വയസില്‍ മത്സരിക്കുന്നവര്‍ 75ാം വയസ്സിലും മത്സരിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് യുവജന വിഭാഗം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരക്കാര്‍ മാറി പുതുതലമുറക്ക് സീറ്റ് വേണമെന്നും സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ ആവശ്യപെട്ടു.
സീനിയര്‍ നേതാവാണെങ്കിലും മാണി സി. കാപ്പന്‍ തുടരണമെന്നും യുവജന വിഭാഗം പറയുന്നു. പാല സീറ്റ് വിവാദത്തില്‍ അഭിപ്രായം സംസ്ഥാന പ്രസിഡന്റല്ലാതെ മാറ്റാരും പറയരുതെന്നും യുവജന വിഭാഗം നിലപാട് എടുത്തു.
ശശീന്ദ്രനെ ലക്ഷ്യംവെച്ച് പീതാംപരന്‍ മാസ്റ്ററും ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. ശശിന്ദ്രന് എലത്തൂര്‍ സീറ്റ് നല്‍കരുതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."