ദണ്ഡിയാത്രയുടെ പുനരാവിഷ്‌കാരവുമായി കടമ്പേരി ഗവ. യു.പി സ്‌കൂള്‍
തളിപ്പറമ്പ് : ദണ്ഡിയാത്രയുടെ പുനരാവിഷ്‌കാരവുമായി കടമ്പേരി ഗവ.യു.പി സ്‌കൂള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കുട്ടി ഗാന്ധിജിയും കസ്തൂര്‍ബാ ഗാന്ധിയും സരോജിനി നായിഡിവുമുള്‍പ്പെടെ 78 കൊച്ചു സമരഭടന്‍മാര്‍ ശുഭ്രവസ്ത്രധാരികളായി അണിനിരന്നപ്പോള്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായ ദണ്ഡിയാത്രയുടെ നേര്‍ക്കാഴ്ച്ചയായി. വടക്കാഞ്ചേരി പുഴയിലേക്കായിരുന്നു യാത്ര. പ്രതീകാത്മകമായി ഉപ്പുകുറുക്കി, സമരത്തിന്റെ ഓര്‍മ്മ പുതുക്കി. യാത്രയില്‍ നരവധി സന്നദ്ധ സംഘടനകള്‍ കുട്ടി മഹാത്മജിയെയും അനുയായികളെയും പൂമാലയിട്ടു സ്വീകരിച്ചു. പൊതുസമ്മേളനം പി രാജീവന്റെ അധ്യക്ഷതയില്‍ എ പ്രിയ ഉദ്ഘാടനം ചെയ്തു. വി പുരുഷോത്തമന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. എ.ഇ.ഒ കെ.വി ലീല സ്‌കൂള്‍ പത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. അരുണ്‍ മാസ്റ്റര്‍, കെ.വി ഷീബ, ഇ.വി ഭാസ്‌കരന്‍, സി.എ ഹസൈനാര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ എന്‍.കെ മുസ്തഫ സ്വാഗതവും ചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."