ഇരിട്ടി പാലം പണി തുടങ്ങി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മാടത്തിയിലേക്ക് മാറ്റി
ഇരിട്ടി: ഇരിട്ടിയില്‍ പുതിയ പാലത്തിന്റെ പണി തുടങ്ങിയതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മാടത്തിയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡിന്റെ ടെന്‍ഡണ്ടര്‍ നടപടി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇരിട്ടി പാലത്തിന്റെ പൈലിങ് ജോലി കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് പാലത്തിന് സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഫോറസ്റ്റ് ഓഫിസ് ഇവിടെനിന്നു രണ്ടു് കിലോമീറ്റര്‍ അകലെയുള്ള മാടത്തിയിലേക്ക് മാറ്റിയത്. മുമ്പ് ആര്.ടി.ഒ ചെക്ക് പോസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കാണ് ഓഫിസ് മാറ്റിയത്. ഫോറസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം ഫോറസ്റ്റ് റെയിഞ്ചര്‍ വി രതീശന് നിര്‍വഹിച്ചു.
സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി രാജീവന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ നരേഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."