HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണം; യോഗം ചേര്‍ന്നു
backup
August 17 2016 | 23:08 PM
പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുമായി ബന്ധപ്പെട്ട മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യയോഗം പയ്യന്നൂര്‍ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്നു. സി കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്മാന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍,കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് തയാറാക്കുന്നതിനു പഞ്ചായത്തുതല യോഗം 26നു മുമ്പായി ചേരാന്‍ തീരുമാനിച്ചു. യോഗത്തില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വെള്ളൂര്‍ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എന്‍ജിനിയര്‍ എ.വി പ്രകാശന് അവതരിപ്പിച്ചു.
പയ്യന്നൂര്‍ ഡിവിഷന് അസി. എക്സിക്യുട്ടിവ് എന്‍ജിനീയര്‍ കെ.വി സതി, പയ്യന്നൂര്‍ സബ് ഡിവിഷന് അസി.എക്സിക്യുട്ടിവ് എന്‍ജിനീയര്‍ പി.സി റോജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."