തനിമ മനുഷ്യാവകാശം ഇസ്‌ലാമിൽ കാംപയിൻ സംഘടിപ്പിച്ചു
ജിദ്ദ: രാജ്യവും ഭരണകൂടവും ഒന്നാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഭരണം നടത്തുന്ന സർക്കാരിന്റെ പിന്നിലുള്ള രാഷ്ട്രീയ പാർട്ടികളുടെ വികസനം രാജ്യത്തിൻറെ മൊത്തത്തിലുള്ള വികസനമായി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് സെക്രട്ടറി സമദ് കുന്നക്കാവ് പറഞ്ഞു. തനിമ വെസ്റ്റേൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന 'മനുഷ്യാവകാശം ഇസ്ലാമിൽ' എന്ന കാമ്പയിനിന്റെ ഭാഗമായി തനിമ ജിദ്ദ ശറഫിയ്യ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയുള്ള സമരങ്ങളെ രാജ്യത്തിനെതിരെയുള്ള സമരങ്ങളായി വ്യാഖ്യാനിച്ച് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലുകളിലടക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും ഇതിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കെ.എം. അനീസ് അധ്യക്ഷത വഹിച്ചു. സാദിഖലി തുവ്വൂർ ഗാനമാലപിച്ചു. ഷഹർബാനു നൗഷാദ് കവിതാവിഷ്കാരം അവതരിപ്പിച്ചു. അബൂത്വാഹിർ നന്ദി പറഞ്ഞു. അബ്ദുല്ലത്തീഫ് ഖിറാഅത്ത് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."