മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി കൊവിഡ് അവലോകനയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. വൈകീട്ട് മൂന്നുമണിയ്ക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക.
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.
സ്‌കൂളുകള്‍ അടയ്ക്കണോ എന്ന കാര്യത്തിലും അവലോകനയോഗം തീരുമാനമെടുക്കും. കൊവിഡ് രോഗവ്യാപനം ആശങ്കാജനകമാണെന്നും, കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തി സ്‌കൂളുകള്‍ അടയ്ക്കണോ എന്നതില്‍ കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
കൊവിഡും പുതിയ വകഭേദമായ ഒമിക്രോണും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിടുക, ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുക, സമയം ക്രമീകരിക്കുക, രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരിക തുടങ്ങിയ കര്‍ശന നടപടികള്‍ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."