തിരുവമ്പാടിയില്‍ മകനെ കളത്തിലിറക്കാന്‍ ഒരുങ്ങി ജോസഫ്
കോഴിക്കോട്: പി.ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം. കോഴിക്കോട് ജില്ലയിലെ മലയോര മണ്ഡലമായ തിരുവമ്പാടിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തിറക്കാനാണ് ജോസഫും പാര്‍ട്ടിയും ആലോചിക്കുന്നത്.
പതിറ്റാണ്ടുകളായി മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലമാണ് തിരുവമ്പാടി. ജയസാധ്യതയുള്ള മറ്റേതെങ്കിലും മണ്ഡലം ലീഗിനു നല്‍കി തിരുവമ്പാടി തങ്ങള്‍ക്കു നല്‍കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ ഉന്നയിക്കും. ജോസ് വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പ് പേരാമ്പ്രയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും പേരാമ്പ്ര മണ്ഡലത്തെക്കാള്‍ കേരള കോണ്‍ഗ്രസിനു സാധ്യതയുള്ള സീറ്റാണെന്ന വിലയിരുത്തലിലാണ് തിരുവമ്പാടി ലക്ഷ്യമിടുന്നത്. ഇവിടെ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടെന്നും പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
അതേസമയം മത്സരിക്കുന്നത് സംബന്ധിച്ചും സീറ്റ് സംബന്ധിച്ചും പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുകയാണെന്നും അന്തിമതീരുമാനമായിട്ടില്ലെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമാണ് അപു. ജോസഫിന്റെ അന്തരിച്ച ഇളയ മകന്‍ ജോ ജോസഫിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടച്ചുമതലയും അപുവിനാണ്. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗമാണെങ്കിലും രാഷ്ട്രീയത്തേക്കാള്‍ ജീവകാരുണ്യ മേഖലയിലാണ് അപുവിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) കോഴിക്കോട്ടു സംഘടിപ്പിച്ച മലബാര്‍ മേഖലാ ധര്‍ണയില്‍ അപുപങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."