HOME
DETAILS

ദിലീപിന് കുരുക്ക് മുറുകി വി.ഐ.പിയെ തേടി ക്രൈംബ്രാഞ്ച്; ആലുവയിലെ ആ ഉന്നതൻ ആര്?

  
backup
January 14 2022 | 04:01 AM

6365-582-1


സ്വന്തം ലേഖകൻ
കൊച്ചി
യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനൊപ്പം ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്ത വി.ഐ.പിയെ തേടി ക്രൈംബ്രാഞ്ച്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിനെ ഏൽപിച്ചത് ഈ വി.ഐ.പി ആണെന്നതുൾപ്പെടെ സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാളുടെ വേഷം ഖദർ മുണ്ടും ഷർട്ടുമാണെന്നും ഇയാൾ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവർത്തകനാകാമെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ പല സംശയങ്ങളും പലരിലേക്കും ഉയർന്നു.


അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലിസ് കാണിച്ചുവെന്നും ഇതിൽ ഒരു ഫോട്ടോ കണ്ടപ്പോൾ അദ്ദേഹമായിരിക്കാമെന്ന് താൻ പറഞ്ഞതായും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
'' ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വി.ഐ.പി. കാവ്യ മാധവൻ അദ്ദേഹത്തെ ''''ഇക്ക'''' എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോൾ എല്ലാവർക്കും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത് ''. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.


വി.ഐ.പിയെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലചന്ദ്ര കുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ദിവസം വി.ഐ.പി അവിടെയെത്തിയപ്പോൾ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകൻ ''''ശരത് അങ്കിൾ'''' വന്നുവെന്നു വിളിച്ചുപറഞ്ഞതായാണു ബാലചന്ദ്ര കുമാറിന്റെ മൊഴി. എന്നാൽ ഇത് കേട്ടതിലെ തെറ്റാവാമെന്നും വി.ഐ.പിയുടെ പേര് ഇതല്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഷ്ട്രീയ സ്വാധീനമുള്ള വി.ഐ.പിയുടെ പേര് ബാലചന്ദ്ര കുമാർ പുറത്തു പറയാൻ മടിക്കുന്നതാണെന്നും വിലയിരുത്തുന്നു. മന്ത്രിയെ ഫോണിൽ വിളിച്ച് അന്ന് എഡി.ജി.പിയായിരുന്ന സന്ധ്യയെ അന്വേഷണത്തിൽനിന്നു മറ്റാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണവും വി.ഐ.പിക്കെതിരേ ഉയരുന്നുണ്ട്.
ബാലചന്ദ്രകുമാറിന്റെ മൊഴി കഴിഞ്ഞ ദിവസം എടുത്തപ്പോൾ സംശയമുള്ള ചിലരുടെ ചിത്രങ്ങൾ ക്രൈംബ്രാഞ്ച് ബാലചന്ദ്ര കുമാറിനെ കാണിച്ചിരുന്നു.


ഇവരിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുന്നത്. ആ വി.ഐ.പി ഉടൻ വലയിലാകുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.കേസിൽ കൂറുമാറിയ സിനിമാ പ്രവർത്തകരെ വീണ്ടും ചോദ്യംചെയ്യും. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. മൂന്നു സാക്ഷികൾ കൂറുമാറാനിടയായ സാഹചര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി എന്നും സൂചനയുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago