കെവിന്‍ വധക്കേസ് പ്രതിക്ക് മര്‍ദനം തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഹൈക്കോടതിയുടെ താക്കീത്
കൊച്ചി: കെവിന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിറ്റു ജെറോം മര്‍ദനത്തിനിടയായ കേസില്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഹൈക്കോടതിയുടെ താക്കീത്. മര്‍ദനത്തെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ടിറ്റുവിനെ കാണാന്‍ മാതാപിതാക്കള്‍ക്ക് അരമണിക്കൂര്‍ സമയം കോടതി അനുവദിച്ചിരുന്നു.
സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ടിറ്റുവിനെ കാണാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കമ്മിഷണറോട് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചു. കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനു കോടതി വിശദീകരണം ചോദിച്ചു. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നും വിമുഖത കാണിക്കരുതെന്നും വ്യക്തമാക്കി.
ടിറ്റുവിനെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു ടിറ്റുവിന്റെ പിതാവ് ജെറോം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് മര്‍ദനം സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിനാസ്പദമായ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ മതിയായ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നു വ്യക്തമാക്കിയ കോടതി റിപോര്‍ട്ട് തള്ളി.
തടവുകാരനെ മര്‍ദിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാത്ത സര്‍ക്കാര്‍ നടപടി കോടതിയുടെ വിമര്‍ശനത്തിനിടയായി. മര്‍ദിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."