HOME
DETAILS

കൊവിഡ് വാക്‌സിന്‍ വിതരണം 665 ഉദ്യോഗസ്ഥര്‍ക്ക് ചുമതല

  
backup
January 12 2021 | 03:01 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3-2

 


133 കേന്ദ്രങ്ങള്‍ തയാര്‍, എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിങ് സംവിധാനം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിനായി 665 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 133 വാക്‌സിന്‍ കേന്ദ്രങ്ങള്‍ തയാറായി. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.
സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള വിവിധ ആശുപത്രികളെയും ആയുഷ് മേഖലയെയും സ്വകാര്യ ആശുപത്രികളെയും കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 133 കേന്ദ്രങ്ങളിലും കെവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിങ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. 13ന് വാക്‌സിന്‍ സംസ്ഥാനത്തെത്തുമെന്നാണ് സൂചന.
കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള കര്‍മപദ്ധതി ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിങ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. നാല് വാക്‌സിനേഷന്‍ ഓഫിസര്‍മാര്‍ വീതമാണ് ഉണ്ടാകുക. ഓരോ കേന്ദ്രത്തിലും ഡോക്ടര്‍മാരുടെ സേവനവും ഉണ്ടാകും. പ്രവേശന കവാടത്തില്‍ നില്‍ക്കുന്ന ജീവനക്കാരനാണ് ഒന്നാമത്തെയാള്‍.
ലിസ്റ്റില്‍ പേരുണ്ടോയെന്നും മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവയും പരിശോധിക്കും. വാക്‌സിന്‍ നല്‍കുന്ന മുറിയില്‍ രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ ഫോട്ടോ ഐ.ഡിയും രജിസ്‌ട്രേഷനും ഉറപ്പാക്കും. കുത്തിവയ്പ് നല്‍കുന്ന നഴ്‌സിനെ വാക്‌സിനേറ്റര്‍ ഓഫിസര്‍ എന്നാണ് വിളിക്കുക. മൂന്നാമത്തെ ഓഫിസര്‍ കുത്തിവയ്പിനുശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കുന്ന മുറിയിലാണ് ഇരിക്കുക. നാലാമത്തെയാള്‍ മാര്‍ഗനിര്‍ദേശം നല്‍കി കേന്ദ്രത്തിനു പുറത്തുണ്ടാകും. ഡോക്ടര്‍ വേണമെന്ന് നിര്‍ബന്ധമില്ലെങ്കിലും സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും.

സംസ്ഥാനത്തെ കൊവിഡ് വ്യാപന
നിരക്ക് വര്‍ധനവില്‍ ആശങ്ക

തിരുവനന്തപുരം: വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന ശുഭവാര്‍ത്തകള്‍ക്കിടയിലും സംസ്ഥാനത്തെ കൊവിഡ് വ്യാപന നിരക്കിലെ വര്‍ധനവില്‍ ആശങ്ക. ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ ശരാശരി 28.61 ശതമാനവും കേരളത്തിലാണ്. പുതിയ കൊവിഡ് ബാധിതരുടെ 24 ശതമാനവും കേരളത്തില്‍ നിന്നാണ്. പ്രതിദിനം ശരാശരി 5,000ലേറെ പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ശരാശരി 3,000 മാത്രമാണ്. മരണനിരക്ക് കുറവാണെന്നതാണ് (0.4 ശതമാനം) സംസ്ഥാനത്തിനുള്ള ആകെ ആശ്വാസം. എന്നാല്‍, ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങളില്‍ 12 ശതമാനവും കേരളത്തിലാണ്.
രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമെന്ന കണക്ക് ഉയര്‍ത്തിക്കാണിച്ച് വാക്‌സിന്റെ കാര്യത്തില്‍ മുന്‍ഗണന വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago