'പി.എസ്.സി കോപ്പിയടിയും കോര്പറേഷന് നികുതി വെട്ടിപ്പും പാര്‍ട്ടിക്ക് തിരിച്ചടിയായി; വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനവുമായി പിണറായി വിജയന്. പി.എസ്.സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായി.
കോര്പറേഷന് നികുതി വെട്ടിപ്പു കേസും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്തപ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. വിഭാഗീയത ഇല്ലാതായെങ്കിലും ചിലര്‍ തുരുത്തുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുപമയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ശരിയായ നിലപാട് എടുക്കാനായോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാവ് എ. സമ്പത്തിനെതിരേ വിമര്‍ശനവുമുയര്‍ന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."