'സര്‍ക്കാറിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, പ്രതിപക്ഷത്തെഅപമാനിക്കുന്നു'- ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: ഭരണപക്ഷം പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാറിനെ പോലെ പ്രതിപക്ഷവും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. സര്‍ക്കാറിന്റേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ ചോദ്യോത്തര വേളയില്‍ ഭരണ- പ്രതിപക്ഷ വാകാപോരാണ് അരങ്ങേറുന്നത്. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ശക്തമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉളുപ്പ് എന്ന മൂന്നക്ഷരത്തെ ബോധമില്ലാത്തവരാണ് പ്രതിപക്ഷം എന്ന് അദ്ദേഹം ആഈരോപിച്ചു. ജനങ്ങളുടെ കയ്യില്‍ നിന്ന് കരണത്തത്തടി കിട്ടിയവരാണ് പ്രതിപക്ഷത്തിരിക്കുന്നതെന്നും പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായിരുന്നു. ഇപ്പോള്‍ അഴിമതിയില്ലാത്ത നാടായി കേരളത്തിന്റെ യശസ്സുയര്ന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."