പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു
പത്തനംതിട്ട: കൊവിഡ് പ്രതിസന്ധിക്കിടയിലും മല കയറിയെത്തിയ ഭക്ത ജനങ്ങള്‍ക്ക് അനുഗ്രഹവര്‍ഷമായി മകരജ്യോതി ദര്‍ശനം. സന്നിധാനത്തു തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്.
മകരവിളക്ക് ദര്‍ശിക്കാന്‍ 75,000-ത്തോളം ഭക്തരാണ് കാത്തുനിന്നത്. തിരുവാഭരണപേടകം സന്നിധാനത്ത് എത്തിയതിന് പിന്നാലെ ആഭരണങ്ങള്‍ അയ്യപ്പനെ അണിയിച്ച് 6.47-നാണ് നട തുറന്നത്. അയ്യപ്പനുള്ള ദീപാരാധന കഴിഞ്ഞതിന് പിന്നാലെ പൊന്നമ്പലമേട്ടില്‍ മൂന്ന് തവണയായി മകരജ്യോതി തെളിയുകയായിരുന്നു.
6.20-ഓടെ സന്നിധാനത്തേക്ക് എത്തിയ തിരുവാഭരണ പേടകങ്ങള്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. ശേഷം തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി നിമിഷങ്ങള്‍ക്കകം സര്‍വ്വാഭരണഭൂഷിതനായ അയ്യപ്പന് ദീപാരാധന തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."