തദ്ദേശ തെരഞ്ഞെടുപ്പില്‍ കരണത്തടിയേറ്റാണ് പ്രതിപക്ഷം ഇപ്പോഴിരിക്കുന്നതെന്ന് മുഖ്യമന്ത്രി: നിയമസഭയില്‍ വാക്പോര്
തിരുവനന്തപുരം: സഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ ഭരണപക്ഷം ചോദ്യങ്ങളുന്നയിച്ചതിനെത്തുടര്ന്നാണ് ബഹളം ഉണ്ടായത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബാര്‍ക്കോഴക്കേസില്‍ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ബാര്‍കോഴ, സോളാര്‍, പാലാരിവട്ടം, തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ ആരോപണ പ്രത്യാരോപണങ്ങളുണ്ടായി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു.
തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കൈകൊണ്ട് കരണത്ത് അടികൊണ്ടവരാണ് പ്രതിപക്ഷം. ഒളുപ്പില്ലാത്തത് കൊണ്ടാണ് ഇപ്പോഴും പ്രതിപക്ഷത്തിന് ചിരിക്കാന്‍ പറ്റുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അതേസമയം, അഴിമതി ആരോപണങ്ങളില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷത്തെ അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്ന് വരുത്തി തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വിലപ്പോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ബാര്‍കോഴക്കേസില്‍ പ്രതിപക്ഷ നേതാവാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ബഹളം വെക്കുന്നുവെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."