രഹസ്യരേഖയെന്ന് സര്‍ക്കാരും വിവരാവകാശ കമ്മിഷനും ആവര്‍ത്തിച്ചിരുന്ന കെ-റെയില്‍ ഡി.പി.ആർ പുറത്ത്
തിരുവനന്തപുരം: രഹസ്യരേഖയെന്നു സര്‍ക്കാരും കെ റെയിലും സംസ്ഥാന വിവരാവകാശ കമ്മിഷനും ആവര്‍ത്തിച്ചിരുന്ന സില്‍വര്‍ ലൈന്‍ ഡിപിആര്‍ നിയമസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഡിപിആറും റാപ്പിഡ് എന്‍വരിയോണ്‍മെന്റ് സ്റ്റഡി റിപ്പോര്‍ട്ടുമാണ് പുറത്തുവിട്ടത്. ആറ് ഭാഗങ്ങള്‍ അടങ്ങുന്നതാണ് ഡിപിആറിന്റെ പൂര്‍ണരൂപം.
ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടും ഡിപിആറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ പൊളിക്കേണ്ട ദേവാലയങ്ങള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഡിപിആറില്‍ വ്യക്തമാക്കുന്നു.
നേരത്തെ എക്സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്. പരിസ്ഥിതി ആഘാത പഠനം സംസ്്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡിപിആറിന്റെ പൂര്‍ണരൂപം പുറത്തായത്. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ റെയില്‍-എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഡിപിആറില്‍ വ്യക്തമാകുന്നുണ്ട്. കെ-റെയിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് പദ്ധതിയുടെ മുന്നോട്ടുപോക്കിന് ദോഷകരമാകും,
അതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സര്‍വേ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മാത്രമേ ഏതൊക്കെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് പറയാനാകൂവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ ആർക്കും ആശങ്ക വേണ്ടെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥലം നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. അതേസമയം ഡിപിആർ നൽകിയെന്ന തെെറ്റായ മറുപടി നൽകിയിതിൽ അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകിയതും കഴിഞ്ഞ ദിവസം തന്നെയാണ്. ഡിപിആർ സിഡിയായി നൽകിയെന്ന് തെറ്റായി മുഖ്യമന്ത്രി മറുപടി നൽകിയെന്നായിരുന്നു അൻവർ സാദത്ത് എംഎൽഎയുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."