ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും; പൊലിസ് മേൽക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന
കോട്ടയം: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. വിധിക്കെതിരെ പൊലീസും മേൽക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പൊലീസ് നിയമോപദേശം തേടി. ഇരയ്ക്ക് അനുകൂലമായ തെളിവുകൾ കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അപ്രതീക്ഷിതമായ തിരിച്ചടിയായാണ് പോലീസ് കോടതി വിധിയെ കാണുന്നത്.
ഇരയുടെ മൊഴിയിലെ നിസാരമായ വൈരുദ്ധ്യങ്ങളെ കോടതി കണക്കിലെടുത്തു. മറു ഭാഗത്ത് പ്രോസിക്യൂഷന് അനുകൂലമായ കാര്യങ്ങളെ കോടതി വിശ്വാസത്തിലെടുത്തില്ല. പ്രോസിക്യൂഷൻ സാക്ഷികളുടെ കാര്യത്തിലും കോടതി നിലപാട് ഇത്തരത്തിലായിരുന്നുവെന്നാണ് വിധി പകർപ്പ് പുറത്ത് വന്നതോടെയുള്ള പോലീസ് വിലയിരുത്തൽ. ഇതേ തുടർന്ന് വിധിക്കെതിരെ വേഗത്തിൽ അപ്പീൽ സമർപ്പിക്കാനാണ് ശ്രമം. പോലീസിനും പ്രോസിക്യൂഷനുമെതിരായ കടുത്ത വിമർശനങ്ങളും കൂടി കണക്കിലെടുത്താണ് നീക്കം.
നിയവകുപ്പ് അഡീഷണൽ സെക്രട്ടറി സുചിത്രയോടാണ് കോട്ടയം ജില്ലാ പോലീസ് മേധാവി നിയമോപദേശം തേടിയത്. ഇത് ലഭിച്ച് കഴിഞ്ഞാൽ ഉടൻ പോലീസ് ആസ്ഥാനത്തേക്ക് ജില്ലാ പോലീസ് മേധാവി റിപോർട്ട് നൽകും. തുടർന്ന് അപ്പീൽ നൽകണമെന്ന നിർദേശം പോലീസ് ആസ്ഥാനം സർക്കാരിനെ അറിയിക്കും. ഇര കഴിയുന്ന മഠത്തിലെത്തി വൈക്കം ഡിവൈഎസ്പി കൂടിക്കാഴ്ച നടത്തി.ഇരയും നിയമപോരാട്ടം തുടരുമെന്നാണ് അറിയിച്ചത്. കുറ്റവിമുക്തനായ ബിഷപ്പ് പിസി ജോർജ്ജിനെ വീട്ടിലെത്തി നന്ദി അറിയിച്ചിരുന്നു. പിസി ജോർജ്ജ് തുടക്കം മുതൽ ബിഷപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനോരുങ്ങി പൊലീസ്. കോട്ടയം എസ് പി പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി. അതേസമയം വൈക്കം ഡിവൈഎസ്പി എ ജെ തോമസ് കുറുവിലങ്ങാട്ട് മഠത്തിലെത്തില്‍ സന്ദര്‍ശനം നടത്തി.
ഫ്രാങ്കോ മുളയ്ക്കിലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണന്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് പൊലീസും പ്രോസിക്യൂഷനും ആലോചിക്കുന്നത്.ആദ്യപടിയെന്നൊണം പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് കോട്ടയം എസ് പി നിയമോപദേശം തേടി.
പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു ഇന്നലെ തന്നെ അതിജീവിതയെ സര്‍ന്ദര്‍ശിച്ചു വിവരങ്ങള്‍ ബോധിപ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴി കോടതി തള്ളിക്കളഞ്ഞത് നിസ്സാര പൊരുത്തക്കേടുകളുടെ പേരില്‍ എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വാദി ഭാഗം സാക്ഷികളുടെ മൊഴി കോടതി വിശ്വാസത്തില്‍ എടുത്തില്ലെന്നും പൊലീസിന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."