സഊദിയിൽ പെട്രോളിൽ മായം; ഇന്ത്യക്കാരൻ ഉൾപ്പെടെ ജീവനക്കാരെ നാട് കടത്താനും 1,20,000 റിയാൽ പിഴയും വിധിച്ചു
ദമാം: സഊദിയിൽ പെട്രോൾ പമ്പിൽ മായം ചേർത്ത് ഉപഭോക്താക്കളെ വഞ്ചിച്ച കേസിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ വിധിച്ചു. ദമാം ക്രിമിനൽ കോടതിയാണ് പ്രതികളായ പമ്പ് ജീവനക്കാരനായ ഇന്ത്യക്കാരനേയും നടത്തിപ്പുകാരനായ യമനിയെയും സഊദിയിലേക്ക് ആജീവാനന്ത വിലക്കോടെ നാടു കടത്താനും കടുത്ത പിഴയടക്കാനും വിധിച്ചത്. കിഴക്കൻ സഊദിയിലെ അൽ അഹ്‌സയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പമ്പ് ഒരു വർഷത്തേക്ക് അടച്ചു പൂട്ടാനും ഇന്ധനം നിറച്ചതിനെ തുടർന്ന് കേടായ വാഹനങ്ങൾ ശരിയാക്കി കൊടുക്കാനും പുറമെ 1,20,000 റിയാൽ (2,33,8601 രൂപ) പിഴ അടക്കാനും വിധിയിൽ ആവശ്യപ്പെട്ടു.
വാണിജ്യ വഞ്ചനാക്കുറ്റത്തിനു 3 വർഷം തടവും 1 മില്യൻ റിയാൽ വരെ പിഴയും ലഭിക്കുമെന്നും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സദാ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏതെങ്കിലും രീതിയിലുള്ള വാണിജ്യ വഞ്ചനകൾ ശ്രദ്ധയിൽ പെട്ടാൽ 1900 എന്ന നമ്പർ വഴിയോ പ്രത്യേക ആപ് വഴിയോ പരാതി നൽകണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. ആപ് ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."