HOME
DETAILS
MAL
സഊദിയിൽ ബാലനെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
backup
January 13 2021 | 05:01 AM
റിയാദ്: സഊദിയിൽ ബാലനെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി. ഛാഡ് പൗരൻ ആദം സൈൻ ഈസയെയാണു ജിദ്ദയിൽ ഇന്നലെ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പീഡനക്കേസുകൾക്ക് പുറമെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുകൾ മോഷ്ടിക്കുകയും പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയും മറ്റു നിരവധി കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്തതായും ഇദ്ദേഹത്തിനെതിരെ കേസുകളുണ്ട്.
പിടികൂടിയ പ്രതി വിവിധ കേസുകളിൽ കുറ്റം സമ്മതിക്കുകയും കേസുകൾ തെളിയുകയും ചെയ്തതോടെയാണ് ക്രിമിനൽ കോടതിവധ ശിക്ഷ വിധിച്ചത്. തുടർന്ന് വധശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ വധ ശിക്ഷ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."