പി.വി അന്‍വറിനെതിരായ പരാതി അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കണം; ഹൈക്കോടതി
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരായ പരാതി അഞ്ച് മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി. പി.വി അന്‍വര്‍ കൈവശം വെച്ചുള്ള മിച്ച ഭൂമി ഉടന്‍ തിരിച്ചു പിടിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പരാതി ആറുമാസത്തിനകം തീര്‍പ്പാക്കണമെന്ന ഹൈകോടതി നിര്‍ദ്ദേശം നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ഹരജിക്കാരനെ കൂടി കേട്ട് വേണം തീരുമാനമെടുക്കാനെന്നും കോടതി നിര്‍ദേശിച്ചു. കോടതിയലക്ഷ്യത്തിന് മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി നല്‍കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തീര്‍പ്പാക്കി.
പി.വി അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അധിക ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. ഇതിനെതിരെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."