HOME
DETAILS

മുണ്ടക്കുളം ജാമിഅ ജലാലിയ്യയിൽ അന്താരാഷ്ട്ര ഖുർആൻ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു

  
backup
January 16 2022 | 04:01 AM

7825456-2022

കൊണ്ടോട്ടി

വിശുദ്ധ ഖുർആനിന്റെ പൊരുൾ ആധുനിക സമൂഹത്തിന് മുമ്പിൽ ആധികാരികമായി അവതരിപ്പിക്കാൻ മുണ്ടക്കുളം ജാമിഅ ജലാലിയ്യയിൽ അന്താരാഷ്ട്ര ഖുർആൻ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. ഖുർആനിനെ വികലമായി ചിത്രീകരിക്കുന്നവർക്ക് മുമ്പിൽ ആശയ കൃത്യതയോടെ ആധികാരിക അഹ്‌ലുസുന്ന തഫ്‌സീറുകൾ അവലംബമാക്കിയാണ് മുണ്ടക്കുളം ശംസുൽ ഉലമാ മെമ്മോറിയൽ ഇസ്‌ലാമിക് കോംപ്ലക്‌സിന് കീഴിൽ ഗവേഷണ കേന്ദ്രം തുടങ്ങുന്നത്.

തഫ്‌സീർ വെബ്‌സൈറ്റ്, ഇന്റർനാഷണൽ തഫ്‌സീർ റഫറൽ ലൈബ്രറി, ഓഡിറ്റോറിയം, വീഡിയോ കോൺഫറൻസ് ഹാൾ, ഗസ്റ്റ് ലോഞ്ച്, ഹോസ്റ്റൽ എന്നിവയടങ്ങുന്ന വിശാലമായ കെട്ടിട സമുച്ചയമാണ് റിസർച്ച് പ്രോഗ്രാമിനായി സജ്ജീകരിച്ചിട്ടുള്ളത്. പ്രാഥമിക ഘട്ടത്തിൽ പിജി ഡിപ്ലോമ ഇൻ തഫ്‌സീറുൽ ഖുർആൻ (പ്രീ റിസർച്ച് പ്രോഗ്രാം), അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് കൊണ്ടുള്ള ഗവേഷണ പ്രോഗ്രാമുകൾ, ജേണൽ പബ്ലികേഷൻ എന്നിവ സെന്ററിന് കീഴിലുണ്ടാകും.
പ്രവേശന പരീക്ഷയിലൂടെ യോഗ്യരായ ഗവേഷണ പണ്ഡിതരെ കണ്ടെത്തി ഫെലോഷിപ്പോട് കൂടിയുള്ള വിവിധ ഷോർട് ടേം, ലോംങ് ടേം കോഴ്‌സുകളും സെന്ററിന് കീഴിൽ നടക്കും.ദേശീയ അന്തർദേശീയ പണ്ഡിതന്മാരും മതരാഷ്ട്രിയസാമൂഹിക പ്രമുഖരുമടങ്ങുന്ന വേൾഡ് ഉലമാ കൗൺസിൽ, അക്കാദമിക് സെനറ്റ്, ബോർഡ് ഓഫ് ഗവേണൻസ്, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്, പബ്ലിക്കേഷൻ, പബ്ലിക് റിലേഷൻ, ഐ.ടി ഡിപ്പാർട്ടുമെന്റുകളടങ്ങുന്ന എക്‌സികുട്ടിവ് കൗൺസിൽ സെന്ററിന് നേതൃത്വം നൽകും.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചീഫ് പാട്രണായും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രസിഡന്റായും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഡയറക്ടർ ഇൻ ചീഫായും സയ്യിദ് മൂസ അൽഖാളിമി മലേഷ്യ ജനറൽ സെക്രട്ടറിയായും അബ്ദുൽ ഗഫൂർ ദാരിമി കോർഡിനേറ്ററായുമുള്ള ബോഡിയാണ് സെന്ററിന് ചുക്കാൻ പിടിക്കുന്നത്.


സമസ്ത മുശാവറ അംഗങ്ങളായ എം.പി മുസ്തഫൽ ഫൈസി, അബ്ദുസ്സലാം ബാഖവി തൃശ്ശൂർ, അൻവർ അബ്ദുല്ല അൽ ഫള്ഫരി, സലാം ഫൈസി ഒളവട്ടൂർ, സി.കെ അബ്ദുറഹ് മാൻ ഫൈസി അരിപ്ര, ഡോ. സൈതാലി ഫൈസി പട്ടിക്കാട്, ഡോ. ബഹാഉദ്ധീൻ ഹുദവി, ഡോ. അസ് ലം ഹുദവി, ഡോ ഹസൻ ശരീഫ് വാഫി, അബ്ദുൽ മാലിക് ഹുദവി, ടി.എച്ച് ദാരിമി, ഇബ്രാഹീം ഹൈത്തമി, ബാവ മുസ് ലിയാർ തുടങ്ങിയവരും റിസർച്ച് പ്രോഗ്രാമിന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago