HOME
DETAILS
MAL
സി.പി.എമ്മിന് രാജ്യതാൽപര്യത്തേക്കാൾ വലുത് ചൈനയെന്ന് പ്രതിപക്ഷ നേതാവ്
backup
January 16 2022 | 04:01 AM
തിരുവനന്തപുരം
സി.പി.എമ്മിന് രാജ്യ താൽപര്യത്തേക്കാൾ വലുത് ചൈനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചൈനയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നമ്മുടെ അതിർത്തിയിൽ നിരന്തരമായ സംഘർഷമാണ് ചൈന ഉണ്ടാക്കുന്നത്. അരുണാചൽപ്രദേശിന്റെ വലിയൊരു ഭാഗം ചൈന കൈയേറിയിട്ടുണ്ട്. ഇത്തരത്തിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയുടെ താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സി.പി.എമ്മിൻ്റെ നീക്കം പ്രതിഷേധാർഹമാണ്.
ചൈനയുടെ കാര്യത്തിൽ പാർട്ടി നയം എന്താണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."