HOME
DETAILS
MAL
തെക്കുംകരയിലും സി.പി.എം മെഗാ തിരുവാതിര
backup
January 16 2022 | 04:01 AM
വടക്കാഞ്ചേരി (തൃശൂർ)
പാറശാലയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി നടത്തിയ മെഗാ തിരുവാതിരയുടെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് വടക്കാഞ്ചേരിയിലും നിരവധി വനിതകളെ അണിനിരത്തി മെഗാ തിരുവാതിരക്കളി.
21 മുതൽ 23 വരെ നടക്കുന്ന സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രചാരണാർഥമാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരോംകാട് അയ്യപ്പ ക്ഷേത്രപരിസരത്തെ മൈതാനിയിൽ തിരുവാതിക്കളി സംഘടിപ്പിച്ചത്.
200ലധികം വനിതകൾ അണിനിരന്നു. കൊവിഡ് മാനദണ്ഡം പാലിക്കുമെന്നായിരുന്നു സംഘാടകരുടെ അവകാശവാദം.
എന്നാൽ കളി ആരംഭിച്ചതോടെ എല്ലാം കാറ്റിൽ പറത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുനിൽകുമാർ, സി.പി.എം വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി. പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരസ്യമായ കൊവിഡ് മാനദണ്ഡലംഘനമെന്നത് വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."